ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ എറണാകുളം ജില്ലാ കെഎംസിസി ആദരിച്ചു
ദമാം: ദമാം ഇൻറർനാഷണൽ ഇന്ത്യൻ സ്കൂളിൽ മൈക്രോബയോളജിയില് സ്കൂൾ ഏറ്റവും ഉയർന്ന മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കുകയും കാലിഗ്രാഫിയിലും പെൻസിൽ ആർട്ടിലും മികച്ച സൃഷ്ടികൾ രചിച്ച ആയിഷ നെഷ്വത്തിനെ ദമാം എറണാകുളം ജില്ലാ കെഎംസിസി ആദരിച്ചു. ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം സാഹിദാബി മുഹമ്മദലി സമ്മാനിച്ചു. ജില്ലാ കെഎംസിസി ചെയർമാൻ മുഹമ്മദലി ഓടക്കാലി, പ്രസിഡണ്ട് മുസ്തഫ കമാൽ കോതമംഗലം, ആക്ടിംഗ് ജനറൽ സെക്രട്ടറി സാദിഖ് കാദർ കുട്ടമശ്ശേരി, അൽകോബാർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് ആലുവ, പ്രവർത്തക സമിതി അംഗങ്ങളായ സൈനുദ്ദീൻ ചേലക്കുളം, അഡ്വക്കേറ്റ് നിജാസ് സൈനുദ്ദീൻ കൊച്ചി, സനൂപ് സുബൈർ മട്ടാഞ്ചേരി, നൂറാ സനൂപ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
എറണാകുളം സ്വദേശിയ മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ മുഹമ്മദ് സുനിലി ന്റെയും ഷെഫീദ യുടെയും മകളായ ആയിഷ നെഷ് വത്ത് ജനിച്ചതും വളർന്നതും ദമാമിലാണ്. സഹോദരി ഫാത്തിമ കൊച്ചി നുവാൽസിൽ നിയമപഠന വിദ്യാർഥിനിയാണ്. സഊദിയുടെ തൊണ്ണൂറാം ദേശീയ ദിനത്തോടനുബന്ധിച്ച് സഊദി ജനതയ്ക്ക് ആശംസകൾ നേർന്നു കൊണ്ട് സഊദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ റെയും പെൻസിൽ കൊണ്ടു തീർത്ത കാലിഗ്രാഫി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിശുദ്ധ ഖുർആനിൻറെ വിവിധ അധ്യായങ്ങൾ വളരെ കുറഞ്ഞ സമയം കൊണ്ട് കാലിഗ്രാഫിയിൽ തീർത്തും ആയിഷ ശ്രദ്ധ നേടിയിരുന്നു. മെഡിസിൻ ഉപരിപഠനത്തിനായി അസർബൈജാന് ആരോഗ്യ സർവകലാശാലയിലേക്ക് യാത്ര തിരിക്കാനുള്ള ഒരുക്കത്തിലാണ് ആയിഷ. പഠനത്തിലും പഠനേതര പ്രവർത്തനങ്ങളിലും മാതാപിതാക്കളും അധ്യാപകരും സഹപാഠികളും മികച്ച പിന്തുണയാണ് നൽകുന്നതെന്നും തനിക്ക് ലഭിക്കുന്ന അനുമോദനങ്ങൾ ക്ക് ഏറെ നന്ദിയുണ്ടെന്നും ആയിശ നെഷവത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."