ബജറ്റിലെ കനത്ത നികുതി; കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കാസര്‍കോട്: ഭാഗ ഉടമ്പടികള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ കനത്ത നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. വിദ്യാനഗര്‍ ഡി.സി.സി ഓഫീസ് പരിസരത്ത് നിന്ന് പ്രകടനമായെത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തിയത്. എല്ലാ ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഇടതുമുന്നണിയുടെ നേതാക്കള്‍ ഇപ്പോള്‍ ജനത്തെ ശരിയാക്കികൊണ്ടിരിക്കുകയാണെന്ന് കെ.പി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. അടിച്ചാല്‍ തിരിച്ചടിക്കാനും വരമ്പത്ത് കൂലി നല്‍കാനും പറഞ്ഞ് അണികളെ പ്രകോപിപ്പിച്ചാണ് കോടിയേരിയടക്കമുള്ള സി.പി.എം നേതാക്കള്‍ ജനത്തെ ശരിയാക്കുന്നത്. നിത്യേപയോഗ സാധനങ്ങലുടെയടക്കം വിലകയറ്റം രൂക്ഷമായിരിക്കുന്നു. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നു. ഈ സമയത്താണ് സാധാരണ ജനവിഭാഗത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാതെ അടിക്കാനും തിരിച്ചടിക്കാനും പറഞ്ഞ് ഇടതു നേതാക്കള്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍ അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, പി. ഗംഗാധരന്‍ നായര്‍, അഡ്വ. എം.സി ജോസ്, ബാലകൃഷ്ണ വോര്‍കൂഡ്‌ലു, പി.കെ ഫൈസല്‍, ഹക്കിം കുന്നില്‍, വിനോദ് കുമാര്‍ പള്ളയില്‍വീട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡി.സി.സി സെക്രട്ടറി എം.സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."