HOME
DETAILS
MAL
കൊടുംവേനലില്‍ നിറഞ്ഞുകവിഞ്ഞ് കിണര്‍
backup
May 13 2017 | 04:05 AM
പാലക്കാട്: കൊടും വേനലില്‍ കിണറ്റില്‍നിന്ന് വെള്ളം പൊങ്ങിയത് അത്ഭുത കാഴ്ചയായി. രണ്ടടിയില്‍ മാത്രം ശുദ്ധജലമുണ്ടായിരുന്ന കിണറ്റിലാണ് കഴിഞ്ഞ 15 ദിവസമായിട്ട് കഞ്ഞിവെള്ളനിറത്തില്‍ വെള്ളം വര്‍ധിച്ചത്.
കിഴക്കേ യാക്കരയിലെ പണ്ടാരക്കാവ് മേലേപ്പുര പുഷ്പലതയുടെ വീട്ടിലാണ് ഈ അപൂര്‍വസംഭവം അരങ്ങേറിയത്.
ഞായറാഴ്ച മോട്ടോര്‍ ഉപയോഗിച്ച് വെള്ളം മാറ്റിയെങ്കിലും ഫലമുണ്ടായില്ല. ഇതില്‍നിന്ന് രൂപപ്പെട്ട ഉറവയിലൂടെ പരിസരത്ത് വെള്ളം ഒഴുകി കിടക്കുകയാണ്. സമീപത്തെമറ്റു കിണറുകളില്‍ ഈ പ്രതിഭാസമില്ല.
മറ്റുകിണറുകളിലെ വെള്ളത്തിന്റെ നിറത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നറിയാതെ വീട്ടുകാര്‍ ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."