തിരുവനന്തപുരം സര്‍വിസില്‍ ഉടക്കി കരിപ്പൂര്‍-ജിദ്ദ, റിയാദ് സര്‍വിസ് വൈകുന്നു
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്നും ജിദ്ദ, റിയാദ് മേഖലയിലേക്കുള്ള സഊദി എയര്‍ലൈന്‍സിന്റെ വിമാന സര്‍വിസ് തിരുവനന്തപുരം സര്‍വിസില്‍ ഉടക്കി വൈകുന്നു. കരിപ്പൂര്‍ വിമാന ഷെഡ്യൂള്‍ തിങ്കളാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് തിരുവനന്തപുരം സര്‍വിസ് പ്രശ്നം സൃഷ്ടിക്കുന്നത്.
ഇത് പൂര്‍ണമായും നിര്‍ത്തലാക്കിയാല്‍ കരിപ്പൂരില്‍ നിന്ന് വേഗത്തില്‍ സര്‍വിസ് തുടങ്ങാനാകും. എന്നാല്‍ തിരുവനന്തപുരത്തുനിന്നു ജിദ്ദയിലേക്ക് 2017 മുതല്‍ 2020 വരെ സര്‍വിസ് നടത്താന്‍ സഊദിക്ക് അനുമതിയുണ്ട്. അത് നിലനിര്‍ത്തി തന്നെ കരിപ്പൂരിലും ആരംഭിക്കാനാണ് ഇപ്പോഴുള്ള ശ്രമം.
ഉഭയകക്ഷി കരാര്‍ പുതുക്കുന്നതോടെ 8,000 സീറ്റുകള്‍ അധികം ലഭിക്കുമെന്ന പ്രതീക്ഷ വിമാനക്കമ്പനിക്കുണ്ട്. അതിനാലാണ് തിരുവനന്തപുരം സര്‍വിസുകള്‍ നഷ്ടപ്പെടുത്താന്‍ സഊദി എയര്‍ലെന്‍സ് തയാറാകാത്തത്. 2015 മുതല്‍ നിര്‍ത്തലാക്കിയ കരിപ്പൂര്‍ സര്‍വിസുകളുടെ അനുമതിയാണ് പിന്നീട് തിരുവന്തപുരത്തേക്ക് മാറ്റിയത്.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതിന് ശേഷമുള്ള ആദ്യ സര്‍വിസുകളാണ് സഊദി എയര്‍ലൈന്‍സ് നടത്താനൊരുങ്ങുന്നത്. ഇതില്‍ അഞ്ചെണ്ണം ജിദ്ദയിലേക്കും രണ്ടെണ്ണം റിയാദിലേക്കുമായിരിക്കും. സഊദി എയര്‍ലെന്‍സിന്റെ ബോയിംങ് 77-200, എയര്‍ബസ് 330-300 ഇനത്തില്‍ പെട്ട വിമാനങ്ങളാണ് കരിപ്പൂരില്‍ ഇറങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."