HOME
DETAILS

സ്വന്തമായി റോക്കറ്റ് നിര്‍മിച്ച് സഹൃദയ കോളജിലെ വിദ്യാര്‍ഥികള്‍

  
backup
May 13 2017 | 04:05 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0



കൊടകര: തങ്ങള്‍ തന്നെ നിര്‍മിച്ച റോക്കറ്റ് ആകാശത്തിന്റെ അനന്ത വിഹായസ്സിലേക്ക് പറന്നുയര്‍ന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ആത്മ നിര്‍വൃതി. സഹൃദയയിലെ എയ്‌റോ സ്‌പേസ് ക്ലബ്ബില്‍ അംഗങ്ങളായ വിദ്യാര്‍ഥികളാണ് റോക്കറ്റ് നിര്‍മിച്ചത്. റോക്കറ്റ് വിക്ഷേപണത്തോടെ കേരളത്തിലെ ആദ്യത്തെ എയ്‌റോ സ്‌പേസ് ക്ലബ്ബ് കൊടകര സഹൃദയ എഞ്ചിനീയറിങ് കോളജില്‍ ആരംഭിച്ചു. തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ മുന്‍ ഡയറക്ടറും കേരള മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ പത്മശ്രീ എം.സി ദത്തന്‍ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ തന്നെ തയാറാക്കിയ മിനി റോക്കറ്റ് 700 അടി ഉയരത്തിലേക്ക് വിക്ഷേപിച്ചു. എയ്‌റോ സ്‌പേസ് രംഗത്ത് വരും കാലത്ത് അനന്തമായ തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. ഇതിലേക്കായി വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് എയ്‌റോ സ്‌പേസ് ക്ലബ്ബിന്റെ ലക്ഷ്യം. ഗ്ലോബല്‍ എയ്‌റോ സ്‌പോര്‍ട്‌സിന്റെയും, തൃശൂര്‍ ലയണ്‍സ് ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് ക്ലബ്ബ്
താരതമ്യേന പുതുമയാര്‍ന്ന എയ്‌റോ സ്‌പേസ് രംഗത്ത് കേരളത്തിലെ ഒരു സ്ഥാപനം ഇത്ര വിപുലമായ പദ്ധതി ആവിഷ്‌ക്കരിക്കുന്നത് ഇത് ആദ്യമായിട്ടാണ്. ലോ ആള്‍ട്ടിറ്റിയൂഡ് റോക്കറ്റുകളുടെ രൂപകല്‍പനയും നിര്‍മാണവും അടിസ്ഥാനമാക്കി വര്‍ക്ക്‌ഷോപ്പുകളും സെമിനാറുകളും ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും.
 ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കാറുളള കാന്‍സാറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കാനാണ് ശ്രമം. ഇതോടൊപ്പം സ്റ്റുഡന്റ് പ്രൊജക്ടുകള്‍ക്ക് ആവശ്യമായ സാങ്കേതിക ഉപദേശങ്ങള്‍ നല്‍കുവാനും ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഉദ്ഘാടന ചടങ്ങില്‍ സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ലാസര്‍ കുറ്റിക്കാടന്‍, സഹൃദയ ഡയറക്ടര്‍ ഫാ.ഡോ. ജോസ് കണ്ണമ്പുഴ, ഗ്ലോബല്‍ എയ്‌റോ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ എം.രാധാകൃഷ്ണന്‍ മേനോന്‍, ലയണ്‍സ് ക്ലബ്ബ് വൈസ്.ഡിസ്ട്രിക് ഗവര്‍ണര്‍ ഇ.ഡി ദീപക്, സഹൃദയ ജോ.ഡയറക്ടര്‍ ഡോ.സുധ ജോര്‍ജ് വളവി, പ്രിന്‍സിപ്പല്‍ ഡോ.നിക്‌സണ്‍ കുരുവിള, അഡൈ്വസര്‍ പ്രൊഫ.കെ.ടി ജോസഫ് സംസാരിച്ചു.
 ലയണ്‍സ് ക്ലബ്ബ് ഓഫ് ട്രിച്ചൂര്‍ പ്രസിഡന്റ് ജെയിംസ് വളപ്പില റോക്കറ്റ് കിറ്റ് വിതരണവും ക്ലബ്ബ് ഉദ്ഘാടനവും നിര്‍വഹിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  an hour ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago