HOME
DETAILS

ഫാംഡിക്കാര്‍ക്ക് ഡോക്ടര്‍ പദവി; എതിര്‍പ്പുമായി ഐ.എം.എ

  
backup
May 31 2019 | 18:05 PM

%e0%b4%ab%e0%b4%be%e0%b4%82%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0


കോഴിക്കോട്: ഫാംഡി ബിരുദധാരികള്‍ക്ക് ഡോക്ടര്‍ പദവി നല്‍കണമെന്ന ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) സര്‍ക്കുലറിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). പി.സി.ഐയുടെ നടപടി ക്രമവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. സാന്തനുസെന്‍, സെക്രട്ടറി ജനറല്‍ ഡോ. ആര്‍.വി അശോകന്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു
ആറുവര്‍ഷത്തെ ഡോക്ടര്‍ ഓഫ് ഫാര്‍മസി (ഫാംഡി) കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഡോക്ടര്‍ പദവി നല്‍കണമെന്നും പേരിനൊപ്പം ഡോ. എന്ന് ചേര്‍ക്കാമെന്നും ഫാര്‍മസി കൗണ്‍സില്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യ മേഖലയില്‍ എം.ബി.ബി.എസ് ബിരുദധാരികള്‍ അല്ലാത്ത ഫാം.ഡിക്കാര്‍ക്ക് ഡോക്ടര്‍ പദവി നല്‍കുന്നതില്‍ ഐ.എം.എക്ക് മുന്‍പും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ വിദേശരാജ്യങ്ങളില്‍ ഫാംഡിക്കാര്‍ക്ക് ഡോക്ടര്‍ പദവി നല്‍കുന്നുണ്ട്. ഇന്ത്യയില്‍ രണ്ടാമത്തെ ഫാംഡി ബാച്ച് ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കെയാണ് വിവാദം.
ഫാംഡിക്കാരെ ഡോക്ടറായി പരിഗണിക്കുന്നതിനെതിരേ ഐ.എം.എ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനും (എം.സി.ഐ) ക്ക് കത്തെഴുതിയിട്ടുണ്ട്. എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം എന്‍ജിനീയര്‍മാര്‍, അഡ്വക്കേറ്റുമാര്‍ എന്നിവര്‍ക്കും ഡോക്ടര്‍ പദവി നല്‍കാനുള്ള നിയമം നിലവിലുണ്ട്. ഇതെല്ലാം സാധാരണ ആളുകളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ഐ.എം.എ പറയുന്നു.
ആരോഗ്യമേഖലയില്‍ നഴ്‌സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, നേത്രരോഗ വിദഗ്ധര്‍ തുടങ്ങിയവരുടെ പങ്ക് നിസ്തുലമാണെന്നും അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം സമൂഹം നല്‍കുന്നുണ്ടെന്നും ഐ.എം.എ പറയുന്നു.


ഫാര്‍മസിസ്റ്റുകള്‍ ഫാര്‍മസിസ്റ്റുകളായി തന്നെയാണ് അറിയപ്പെടേണ്ടത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാത്തവരെ ഡോക്ടര്‍മാരെന്ന് വിളിക്കാനാകില്ല. സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ഐ.എം.എ ആവശ്യപ്പെടുന്നു. ആരോഗ്യമേഖലയിലെ രാജ്യത്തെ രണ്ടുസുപ്രധാന കൗണ്‍സിലുകള്‍ തമ്മിലുള്ള പോരിലേക്കാണ് ഫാംഡിക്കാരുടെ ഡോക്ടര്‍ പദവി വഴിയൊരുക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago