സിമെന്റ് ക്ഷാമം രൂക്ഷമാകുന്നു: കൃത്രിമക്ഷാമം സൃഷ്ടിക്കാന്‍ നീക്കം; വിപണിയില്‍ പിടിച്ചുപറി
ചങ്ങനാശേരി: സംസ്ഥാനത്ത് സിമെന്റ് ക്ഷാമം രൂക്ഷമാകുന്നു. പ്രമുഖ സിമന്റ് ബ്രാന്‍ഡുകള്‍ ചില്ലറ വില്‍പന കടകളില്‍ ലഭ്യമല്ലാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞതിനെ തുടര്‍ന്ന് പല പ്രദേശങ്ങളിലും നിര്‍മാണമേഖല നിശ്ചലമായി.
ലോക്ക് ഡൗണിനുശേഷം നിര്‍മാണ മേഖല ഉണര്‍ന്നു വരുമ്പോഴാണ് പ്രതിസന്ധി. ഇത് നിര്‍മാണ മേഖലയ്ക്കു കനത്ത തിരിച്ചടിയായി. ഒരുമാസം രണ്ടുകോടി സിമെന്റ് ബാഗാണ് കേരളത്തില്‍ വിറ്റഴിക്കുന്നത്. കോണ്‍ക്രീറ്റിന് ഉപയോഗിക്കാന്‍ കഴിയാത്ത വിലകുറഞ്ഞ സിമന്റാണ് ഇപ്പോള്‍ കടകളില്‍ ലഭിക്കുന്നത്.
ദൗര്‍ലഭ്യം കാരണം സിമെന്റ് വില ഉയര്‍ന്ന് 430 വരെയായി. ചില പ്രദേശങ്ങളില്‍ 475രൂപ വരെയായി വില.
സിമന്റ് ഉത്പാദകര്‍ കേരളത്തില്‍ ആവശ്യമുള്ളവയുടെ 70ശതമാനം കുറച്ചു മാത്രമെ ലോഡ് അയയ്ക്കുന്നുള്ളൂ. സിമന്റ് കമ്പനികളുടെ ഗോഡൗണുകളില്‍ ലക്ഷക്കണക്കിന് ബാഗ് സിമെന്റ് കെട്ടിക്കിടക്കുമ്പോള്‍ വില കൂട്ടാന്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
സിമന്റ് ബാഗിന് നിലവിലുള്ളതിനേക്കാള്‍ 50 രൂപയെങ്കിലും കൂട്ടാനാണ് നീക്കമെന്നാണ് സൂചന. ഇതിനെതിരേ കേരള സ്‌റ്റേറ്റ് സിമെന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. പൂഴ്ത്തിവെപ്പിനെതിരേ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് മാസത്തില്‍ സിമെന്റ് കമ്പനികള്‍ കേരളത്തില്‍ മാത്രം വില വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."