സഊദി-അമേരിക്കന്‍ ഊര്‍ജ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി
റിയാദ്: ആണവരംഗത്തേക്കുള്ള സഊദിയുടെ നീക്കത്തിനു കരുത്തേകാന്‍ സഊദി-അമേരിക്ക ഊര്‍ജ മന്ത്രിമാര്‍ അമേരിക്കയില്‍ കൂടിക്കാഴ്ച നടത്തി. സമാധാന ആവശ്യങ്ങള്‍ക്കായി സഊദി നിര്‍മിക്കുന്ന ആണവ പദ്ധതിയിലേക്കുള്ള യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളും സഊദി-അമേരിക്കന്‍ ആണവ കരാറും ഇരുവരും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന സഊദി ഊര്‍ജകാര്യ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ ഫാലിഹും അമേരിക്കന്‍ ഊര്‍ജ മന്ത്രി റെക് ബെറിയുമാണ് കൂടിക്കാഴ്ച നടത്തിയത്. രാജ്യത്തു ഭാവിയിലേക്കാവശ്യമായ ഊര്‍ജത്തിനു വേണ്ടിയാണ് സഊദി ആണവ രംഗത്തേക്കു കാല്‍വയ്പ് നടത്തുന്നത്. ഇതിലേക്കാവശ്യമായ യുറേനിയം സമ്പുഷ്ടീകരണത്തിനു വിദേശ രാജ്യങ്ങളുടെ സാങ്കേതിയ സഹായം ആവശ്യമുണ്ട്. ഇതിനു സാങ്കേതികവിദ്യ നല്‍കുന്നതിനാണ് അമേരിക്കയുമായി ചര്‍ച്ച നടത്തുന്നത്.
വിഷയത്തില്‍ അമേരിക്കയെ കൂടാതെ ഫ്രാന്‍സ്, ജപ്പാന്, ചൈന തുടങ്ങിയ രാജ്യങ്ങളുമായും സഊദി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇറാനുമായുള്ള കരാര്‍ റദ്ദാക്കിയതിലൂടെ ഉടലെടുത്ത പ്രതിസന്ധിയില്‍ എണ്ണവിപണിയെ ബാധിക്കുന്ന കാര്യങ്ങളും ചര്‍ച്ചയില്‍ വിഷയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."