ഡി.എഫ്.ഒ ഓഫിസിലേക്ക് മാര്‍ച്ചം ധര്‍ണയും നടത്തി
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ വെണ്ണേക്കോട് ആദിവാസി കോളനിയിലെ കുടുംബങ്ങളുടെ ഭൂമിക്ക് റവന്യൂ വകുപ്പ് നികുതി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോര്‍ത്ത് ഡി.എഫ്.ഒ ഓഫിസിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തി.
ഐ.ടി.ഡി.പി ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം വനംവകുപ്പ് കാര്യാലയത്തിനു മുന്‍പില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ മുന്‍ എം.എല്‍.എ എന്‍ കണ്ണന്‍ ഉദ്ഘാടനം ചെയ്തു. 1971ല്‍ മഞ്ചേരി കോവിലകം ജന്മാവകാശമായി വെണ്ണേക്കോട് കോളനിയിലെ 24 കുടുംബങ്ങള്‍ക്കായി നല്‍കിയ 175 ഏക്കര്‍ സ്ഥലത്തെ നികുതിയാണ് വനംവകുപ്പിന്റെ നിര്‍ദേശപ്രകാരം പുള്ളിപ്പാടം വില്ലേജ് അധികൃതര്‍ സ്വീകരിക്കാത്തത്.
പട്ടയമുള്ളതും കാലാകാലങ്ങളായി നികുതി സ്വീകരിച്ചുവന്നിരുന്നതുമായ സ്ഥലത്തിന് നികുതി സ്വീകരിക്കാത്തത് ആദിവാസി കുടുംബങ്ങളോടുള്ള നിഷേധാത്മക നിലപാടാണെന്നും മറ്റു വിഭാഗങ്ങളിലെ ആളുകളുടെ ഭൂമിക്ക് ഈ ഭാഗത്ത് നികുതി സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസികളോടുള്ള ഇരട്ടതാപ്പ് തുടര്‍ന്നാല്‍ ശക്തമായ സമരങ്ങള്‍ക്ക് എകെഎസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എ.കെ.എസ് ജില്ലാ പ്രസിഡന്റ് എ.ആര്‍ സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. എ.കെ.എസ് ഭാരവാഹികളായ മനോഹരന്‍ വെണ്ണേക്കോട്, ബാലന്‍ വെണ്ണേക്കോട്, രാമകൃഷ്ണന്‍ വെണ്ണേക്കോട്, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി.ടി ഉമ്മര്‍, യു കുഞ്ഞീതു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."