എല്‍ജെഡിയുടെ ഒരു വോട്ടു പോലും ചോര്‍ന്നിട്ടില്ല; വടകരയില്‍ ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിച്ചതാണ് ഇടതു മുന്നണിയുടെ തോല്‍വിക്ക് കാരണം: ഡോ.വര്‍ഗീസ് ജോര്‍ജ്
കോഴിക്കോട്; എല്‍ജെഡിയുടെ ഒരു വോട്ടു പോലും വടകരയില്‍ ചോര്‍ന്നിട്ടില്ലെന്ന് എല്‍.ജെ.ഡി ദേശീയ ജനറല്‍ സെക്രട്ടറി ഡോ.വര്‍ഗീസ് ജോര്‍ജ്. ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിച്ചതാണ് ഇടതു മുന്നണിയുടെ തോല്‍വിക്ക് കാരണം.സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ലയനം വേണമെന്ന കെ.കൃഷ്ണന്‍ കുട്ടിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും ദേശീയ പാര്‍ട്ടികളായതിനാല്‍ സംസ്ഥാന തലത്തില്‍ മാത്രം എല്‍.ജെ.ഡി, ജെ.ഡി.എസ് ലയനത്തിന് സാങ്കേതിക തടസ്സമുണ്ടെന്നും വര്‍ഗീസ് ജോര്‍ജ് കോഴിക്കോട് പറഞ്ഞു.
ജെഡിഎസ് എല്‍ജെഡി ലയനം സമീപഭാവിയിലുണ്ടാവുമെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ കെ കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. അധ്യക്ഷ പദവിയെച്ചൊല്ലി തര്‍ക്കമില്ല, സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമാണ് തടസമെന്നും അദ്ദേഹം പറഞ്ഞു. ദേവഗൗഡയ്ക്ക് ലയനത്തോട് എതിര്‍പ്പില്ല. ദേശീയ തലത്തില്‍ സോഷ്യലിസ്റ്റുകള്‍ ഒന്നിക്കേണ്ട സമയമാണെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. വേണമെങ്കില്‍ ജെഡിഎസിന് എല്‍ജെഡിയില്‍ ലയിക്കാമെന്ന് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍ അറിയിച്ചു. ചെറിയ പാര്‍ട്ടികള്‍ വലിയ പാര്‍ട്ടികളില്‍ ലയിക്കുക എന്നതാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."