ആഭരണ കവര്‍ച്ച: മുഖ്യപ്രതി പിടിയില്‍
പെരിന്തല്‍മണ്ണ: സ്ത്രീകളുടെ ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. ബൈക്കില്‍ ചുറ്റിക്കറങ്ങി ഇടവഴികളിലും പൊതു റോഡുകളിലുംവച്ചു സ്ത്രീകളെ അക്രമിച്ച് ആഭരണങ്ങള്‍ കവര്‍ച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി ആതവനാട് അമ്പലപ്പറമ്പ് സ്വദേശി വെട്ടിക്കാട്ടിരി ഷനൂബിനെയാണ് പെരിന്തല്‍മണ്ണയിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 29നായിരുന്നു കേസിനാസ്പദമായ സംഭവം. അങ്ങാടിപ്പുറം റെയില്‍വേയ്ക്കു സമീപംവച്ചു സ്ത്രീയുടെ മൂന്ന് പവന്‍ മാല മോഷണംപോയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബൈക്കോടിച്ചിരുന്ന വളവന്നൂര്‍ കുമ്മനം കുവുങ്ങാട് കാവുംപുറത്ത് മുനീറിനെ കഴിഞ്ഞ അഞ്ചിന് അറസ്റ്റ് ചെയ്തിരുന്നു. പ്രതി മുന്‍പു ചങ്ങരംകുളം, കല്‍പ്പകഞ്ചേരി, കൊളത്തൂര്‍, തിരൂര്‍ സ്റ്റേഷന്‍ പരിധികളില്‍ ബൈക്ക് മോഷണക്കേസില്‍ ഉള്‍പ്പെട്ടയാളാണ്.
എ.എസ്.പി സുജിത്ത് ദാസ്, ഉദ്യോഗസ്ഥരായ സി.പി മുരളി, പി.എന്‍ മോഹനകൃഷ്ണന്‍, എന്‍.ടി കൃഷ്ണകുമാര്‍, എം. മനോജ്, ദിനേഷ് കിഴക്കേക്കര, ടി. സലീന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."