പി.എസ്.സി വിജ്ഞാപനത്തില്‍ അവ്യക്തത; മലപ്പുറത്തിന് പ്രാതിനിധ്യം കുറവ്
കാളികാവ്: ആദിവാസികളെ പൊലിസ്, എക്‌സൈസ് വകുപ്പുകളില്‍ നിയമനം നടത്തുന്നതിനു പി.എസ്.സി വിജ്ഞാപനമായി. മാവോയിസ്റ്റ് ഭീഷണിയുള്ള സാഹചര്യത്തില്‍ ആദിവാസികളെ സര്‍വിസിലെടുത്തു കോളനികളുടെ പിന്തുണ നേടാനാണ് പദ്ധതി. ആദിവാസികളെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടികൂടിയാണ് നിയമനം.
മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലുള്ളവര്‍ക്കാണ് നിയമനം നടക്കുന്നത്. സിവില്‍ പൊലിസ് ഓഫിസര്‍, വനിതാ സിവില്‍ പൊലിസ് ഓഫിസര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ എന്നീ തസ്തികകളിലാണ് നിയമനം.
ജില്ലതിരിച്ചാണ് നിയമനം നടത്തുന്നത്. അതേസമയം, നിയമനവിജ്ഞാപനത്തില്‍ അവ്യക്തതയുള്ളതായി ആരോപണമുയര്‍ന്നിട്ടുണ്ട്. നാലു തസ്തികകളിലായി 100 പേര്‍ക്കാണ് നിയമനം നല്‍കുന്നത്. ജില്ലതിരിച്ചുള്ള നിയമനത്തില്‍ മലപ്പുറത്തിനു നാമമാത്ര പരിഗണനയാണ് നല്‍കിയിട്ടുള്ളത്. നിയമനം നല്‍കുന്ന ആദിവാസി വിഭാഗങ്ങളുടെ കാര്യത്തിലും അവ്യക്തതയുണ്ട്. പണിയന്‍, കാട്ടുനായ്ക്കന്‍, അടിയാന്‍ വിഭാഗങ്ങളില്‍പെട്ടവര്‍ക്കാണ് നിയമനം. അറനാടന്‍മാര്‍ ഉള്‍പ്പെടെ വളരെ പിന്നോക്കംനില്‍ക്കുന്ന വിഭാഗങ്ങളില്‍പെട്ടവര്‍ പുറത്താണ്.
ജില്ലതിരിച്ചുള്ള നിയനത്തില്‍ വയനാടിനാണ് നേട്ടം. സിവില്‍ പൊലിസ് ഓഫിസര്‍ തസ്തികയില്‍ വയനാട്ടില്‍ 40 ആദിവാസികള്‍ക്കു നിയമനവിജ്ഞാപനമായിട്ടുണ്ട്.
പാലക്കാട് അട്ടപ്പാടി ബ്ലോക്കില്‍പെട്ട 10 പേര്‍, മലപ്പുറം ജിലയില്‍ നിലമ്പൂര്‍ മേഖലയില്‍പെട്ട നാല് പേര്‍ എന്നിങ്ങനെയാണ് നിയമനം. വനിതാ പൊലിസിന്റെ കാര്യത്തിലും വയനാട്ടില്‍തന്നെയാണ് കൂടുതല്‍ നിയമനം. വയനാട്ടില്‍ 12, അട്ടപ്പാടി അഞ്ച്, നിലമ്പൂര്‍ നാല് എന്നിങ്ങനെയാണത്.
സിവില്‍ എക്‌സൈസ് തസ്തികയില്‍ വയനാട്ടില്‍ 15, അട്ടപ്പടി അഞ്ച്, നിലമ്പൂര്‍ മൂന്ന് എന്നിങ്ങനെയാണ് വിജ്ഞാപനം. വനിതാ എക്‌സൈസ് തസ്തികയില്‍ വയനാട്ടില്‍നിന്നു രണ്ടു പേരെ മാത്രമാണ് എടുക്കുന്നത്.
നാലു തസ്തികകളിലുള്ള 100 നിയമനത്തില്‍ 69 പേര്‍ക്കും വയനാട് ജില്ലയില്‍നിന്നുള്ളവര്‍ക്കാണ് അവസരം ലഭിക്കുക. വയനാടിനെപ്പോലെ പാലക്കാട്ടും മലപ്പുറത്തും ഒഴിവുകളുണ്ടായിട്ടും തൊഴിലവസരം കുറഞ്ഞത് ആദിവാസികള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കുമെന്നാണ് കോളനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പൊലിസുകാര്‍ പറയുന്നത്.
എസ്.എസ്.എല്‍.സിയാണ് നിയമന യോഗ്യത നിശ്ചയിച്ചിട്ടുള്ളത്. യോഗ്യതയുള്ളവര്‍ ഇല്ലാത്തപക്ഷം അല്ലാത്തവരേയും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."