തുര്‍ക്കിയില്‍ മുതിര്‍ന്ന പത്രാധിപര്‍ അറസ്റ്റില്‍
അങ്കാറ: തുര്‍ക്കിയിലെ പ്രമുഖ ദിനപത്രമായ ഖുംരിയത്തിന്റെ ഓണ്‍ലൈന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ഒഗുസ് ഗുവേനെ അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടറുടെ മരണവുമായി ബന്ധപ്പെട്ട ലേഖനത്തിന്റെ പേരിലാണ് അറസ്റ്റെന്ന് പൊലിസ് പറഞ്ഞു. നേരത്തെ ഭീകരബന്ധം ആരോപിച്ച് ഖുംരിയത്തിന്റെ 12 ജേണലിസ്റ്റുകള്‍ക്കെതിരേ കേസെടുത്തിരുന്നു. ഗുവേനെ ഇസ്താംബൂളിലെ പൊലിസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി.
ചീഫ് പ്രോസിക്യൂട്ടര്‍ മുസ്തഫ ്ല്പെര് തെക്ക് പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഡെനിസില്‍ പ്രവിശ്യയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ കുറിച്ച് പത്രത്തിന്റെ ഓണ്‍ലൈനില്‍ വന്ന ലേഖനമാണ് അറസ്റ്റിന് കാരണം. എന്നാല്‍ അറസ്റ്റ് എന്തിനാണെന്ന് തന്നോട് വിശദീകരിച്ചിട്ടില്ലെന്ന് ഗുവേന്‍ ട്വീറ്റ് ചെയ്തു.
ഗുവേന്റെ അറസ്റ്റിന്റെ കാരണം പൊലിസ് വിശദമാക്കിയില്ലെന്ന് പത്രവും അറിയിച്ചു. നേരത്തെ ദേശീയ രഹസ്യം പ്രസിദ്ധീകരിച്ചുവെന്നതിന്റെ പേരില്‍ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് കാന്‍ ദുന്ദറിനെ ആറു മാസത്തെ തടവിന് വിധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."