ഗര്‍ഭഛിദ്രം കൊലപാതകമെന്ന് ഒക്ലഹോമ പ്രമേയം
വാഷിങ്ടണ്‍: ഗര്‍ഭഛിദ്രം കൊലപാതകമാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം ഒക്ലഹോമ ഹൗസ് ഓഫ് റപ്രസന്റേറ്റീവ് ശബ്ദ വോട്ടോടെ പാസാക്കി. ഹൗസ് അംഗം ചക്ക് സ്ടോം അവതരിപ്പിച്ച പ്രമേയം എച്ച്.ആര് 1004 പ്രമേയമാണ് പാസാക്കിയത്.
ഗര്‍ഭഛിദ്രത്തിലൂടെ ജനിക്കാന്‍ അവസരം ലഭിക്കാതെ കുഞ്ഞുങ്ങളെ കൊല്ലുന്നതില്‍ അധികൃതരെ തടയണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.
ഗവര്‍ണര്‍, അറ്റോര്‍ണി ജനറല്‍, ജുഡിഷ്യറി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്നിവരെ പുതിയ പ്രമേയം അംഗീകരിക്കുന്നതിനും നടപ്പാക്കുന്നതിനും ആഹ്വാനം ചെയ്യുന്നുണ്ട്.
ഒരു ഡോക്ടര്‍ക്കോ പിതാവിനോ മാതാവിനോ ജഡ്ജിക്കോ ഗര്‍ഭത്തിലുള്ള കുഞ്ഞിനെ ജനിക്കുന്നതിന് മുന്‍പ് കൊല്ലാന്‍ അവകാശമില്ലെന്ന് പ്രമേയം അവതരിപ്പിച്ച ചക് സ്ട്രോം പറഞ്ഞു.
ഗര്‍ഭഛിദ്രത്തെക്കുറിച്ചുള്ള യു.എസ് സുപ്രിം കോടതി വിധിയെയും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
ദൈവികനിയമങ്ങള്‍ ഗര്‍ഭഛിദ്രത്തെ അംഗീകരിക്കുന്നില്ലെന്നും ഇതിനു സമാനമായി ഒക് ലഹോമ ഹൗസ് പാസാക്കിയ പ്രമേയവും ഗര്‍ഭ ചിദ്രത്തെ എതിര്‍ക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
പ്രമേയം ഒരു ബില്‍ അല്ല എന്നതിനാല്‍ ഇതിനു നിയമസാധുത ഇല്ലെന്ന് നിയമ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."