മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: നിലമ്പൂരില്‍ സമാഹരിച്ചത് 76 ലക്ഷം
നിലമ്പൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനകീയ വിഭവ സമാഹരണത്തിലൂടെ ഇന്നലെ നിലമ്പൂര്‍ താലൂക്കില്‍ നിന്ന് ലഭിച്ചത്് 76,47,160 രൂപ. ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന്റെ നേതൃത്വത്തില്‍ നടന്ന വിഭവ സമാഹരണത്തില്‍ വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, പാടശേഖര സമിതികള്‍, വാട്‌സ് ആപ്പ് കൂട്ടായ്മകള്‍, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, ക്ലബുകള്‍, വായനശാലകള്‍, ഓട്ടോ തൊഴിലാളികള്‍, പ്രവാസി കൂട്ടായ്മകള്‍, റസിഡന്റ്് അസോസിയേഷനുകള്‍, നിലമ്പൂര്‍ പ്രസ്‌ക്ലബ്, വാട്‌സ് ആപ്പ് കൂട്ടായ്മകള്‍, ചുമട്ടു തൊഴിലാളികള്‍, ജനപ്രതിനിധികള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ തുറകളിലുളള്ള 60 പേര്‍ പങ്കാളികളായി.
ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്ന ഒരു രൂപ പോലും അനര്‍ഹര്‍ക്കു നല്‍കില്ലെന്നും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കുന്ന മുഴുവന്‍ പേരുടേയും ലിസ്്റ്റ് പൊതുജനങ്ങള്‍ക്കു മുമ്പാകെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലമ്പൂര്‍ താലൂക്ക് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷനായി.പി.വി. അബ്ദുല്‍ വഹാബ് എം.പി, , ജില്ലാ കലക്ടര്‍ അമിത് മീണ, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഖാലിദ് മാസ്റ്റര്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍, നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പി. ഉസ്മാന്‍, മഠത്തില്‍ ലത്തീഫ്, ആലീസ് അമ്പാട്ട്, ഷിഫ്‌ന നജീബ്, അന്നമ്മ മാത്യു, കെ. നജീബ്, എ. കോമളവല്ലി, എന്‍.എസ്. അര്‍ച്ചന, വി. അസൈനാര്‍, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്് പ്രസിഡന്റ് സജ്‌ന, തഹസില്‍ദാര്‍മാരായ വി.സുഭാഷ് ചന്ദ്ര ബോസ്, സി.വി. മുരളീധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നിലമ്പൂര്‍ പ്രസ്‌ക്ലബിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം പ്രസ്‌ക്ലബ് ഭാരവാഹികളെത്തി കൈമാറി. പ്രസിഡന്റ് സുരേഷ് മോഹന്‍, സെക്രട്ടറി ഉമ്മര്‍ നെയ്‌വാതുക്കല്‍, വൈസ് പ്രസിഡന്റ് കേമ്പില്‍ രവി, ഖജാന്‍ജി സി.ജമാല്‍, ജോ.സെക്രട്ടറി വി.സജിത്, തോമസ്‌കുട്ടി ചാലിയാര്‍, ജിജു തോമസ്, സി.സൈനുദ്ദീന്‍, എം.സനോജ് തുടങ്ങിയവരെത്തിയാണ് മന്ത്രിക്ക് ചെക്ക് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."