വ്യാജരേഖ കേസ്: അടുത്ത കെ.സി.ബി.സി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മീഡിയ കമ്മിഷന്
കൊച്ചി: സിറോ മലബാര്‍സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അടുത്ത കെ.സി.ബി.സി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കെ.സി.ബി.സി മീഡിയ കമ്മിഷന് വ്യക്തമാക്കി.
രൂപതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെ.സി.ബി.സി ശ്രദ്ധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ വേണ്ടസമയത്ത് വ്യക്തമാക്കും.
അതേസമയം വ്യാജരേഖ കേസില്‍ വൈദികരെ ഇന്നലെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ആലുവ ഡിവൈ.എസ്.പി ഓഫിസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. കഴിഞ്ഞ ദിവസം എറണാകുളം സൈബര്‍ പൊലിസ് സ്റ്റേഷനില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.
ഇരുവരുടെയും ലാപ്ടോപ്പ് കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധനയ്ക്കായി സൈബര്‍സെല്ലിന് കൈമാറിയിട്ടുണ്ട്.
ലാപ്ടോപ്പുകളില് നിന്ന് ലഭിച്ച വിവരങ്ങളുടെയും കൂടി അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."