മന്ദംകൊല്ലി ഡിവിഷന് ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന്; നിര്‍ണായക പോരിനൊരുങ്ങാന്‍ മുന്നണികള്‍
സുല്‍ത്താന്‍ ബത്തേരി: നഗരസഭയിലെ മന്ദംകൊല്ലി ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന് നടക്കും.
ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മിഷന് വിജ്ഞാപനം ഇറക്കി. 12ന് വോട്ടെണ്ണും. ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി ഈമാസം 22നും സൂഷ്മ പരിശോധന 24നും നടക്കും. ഈ മാസം 26 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫിനും ഭരണം പിടിച്ചെടുക്കാന്‍ യു.ഡി.എഫിനും തെരഞ്ഞെടുപ്പുഫലം അതിനിര്ണായകമാണെന്നിരിക്കെ കടുത്ത മത്സരമാകും നടക്കുക. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മന്ദംകൊല്ലി ഡിവിഷനിലെ എല്‍.ഡി.എഫ് അംഗമായിരുന്ന ശോഭന ജനാര്ദ്ദനന് മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 35 കൗണ്‍സിലര്‍മാരില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 17 അംഗങ്ങളും ബി.ജെ.പിക്ക് ഒരു അംഗവുമാണുണ്ടായിരുന്നത്. തുടര്‍ന്ന് യു.ഡി.എഫുമായി ഇടഞ്ഞ യു.ഡി.എഫ് പാനലില്‍ മത്സരിച്ച് ജയിച്ച കോരളകോണ്‍ഗ്രസ് എം അംഗത്തിന്റെ പിന്തുണയോടെ എല്‍.ഡി.എഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. നിലവില്‍ ഇതിനിടെ കരിവള്ളികുന്ന് ഡിവിഷനിലെ എല്‍.ഡി.എഫ് അംഗത്തിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം രാജിവെക്കുകയും ചെയ്തിരുന്നു. ഇതോടെ രണ്ടു ഡിവിഷനുകളിലാണ് ഒഴിവു വന്നിട്ടുള്ളത്. 33 അംഗ ഭരസമിതിയില് പതിനാറു പേര് എല്‍.ഡി.എഫ് അംഗങ്ങളും പതിനാറുപേര്‍ യു.ഡി.എഫ് അംഗങ്ങളും ഒരു ബി.ജെ.പി അംഗവുമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ മന്ദംകൊല്ലി ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും നിര്‍ണായകമായിരിക്കുകയാണ്. മന്ദംകൊല്ലി ഡിവിഷനില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 47 വോട്ടിനാണ് ശോഭന ജനാര്ദ്ദനന് വിജയിച്ചത്.അതേ സമയം നിലവില്‍ ഇടതുപിന്തുണയോടെ ചെയര്മാന് സ്ഥാനം ലഭിച്ച കേരള കോണ്‍ഗ്രസ് എമ്മിനെതിരേ ജില്ലാ യു.ഡി.എഫ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."