HOME
DETAILS

പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി; സി.പി.എം നേതാക്കളുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ ചെന്നിത്തലയുടെ വെല്ലുവിളി

  
backup
May 13 2017 | 05:05 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8

 



തിരുവനന്തപുരം: മൂന്നാറില്‍ സി.പി.എം നേതാക്കള്‍ നടത്തിയ ഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല. മൂന്നാര്‍ വിഷയത്തില്‍ പി.ടി തോമസ് നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നു നടത്തിയ പ്രസംഗത്തിലാണ് ചെന്നിത്തല വെല്ലുവിളി ഉയര്‍ത്തിയത്.
എസ് രാജേന്ദ്രന്‍ എം.എല്‍.എയുടെ കൈവശമുള്ള ഭൂമി കൈയേറിയതാണെന്ന് റവന്യൂ മന്ത്രിതന്നെ സഭയില്‍ രേഖാമൂലം വ്യക്തമാക്കിയ കാര്യം ചെന്നിത്തല ചൂണ്ടിക്കാട്ടി. കൂടാതെ മൂന്നാറിലെ ഇക്കാനഗറില്‍ സി.പി.എം നേതാക്കള്‍ ഭൂമി കൈയേറിയതായും കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം വെള്ളിയാഴ്ച ഇറങ്ങിയ പത്രങ്ങളിലുമുണ്ട്. ഈ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ധൈര്യം മന്ത്രിക്കുണ്ടോ എന്ന് ചെന്നിത്തല ചോദിച്ചു.
മന്ത്രി മണിയുടെ സഹോദരന്‍ ലംബോധരനും ആല്‍ബിനുമടക്കമുള്ള സി.പി.എം നേതാക്കള്‍ ഭൂമി കൈയേറിയത് എന്തുകൊണ്ട് സര്‍ക്കാര്‍ കാണുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. ഇത് ഒഴിപ്പിക്കാന്‍ മന്ത്രിക്ക് ആഗ്രഹമുണ്ട്. എന്നാല്‍, അതിനു തടസ്സം നില്‍ക്കുന്നത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ്. ഒരു സര്‍ക്കാരായാല്‍ കൂട്ടുത്തരവാദിത്തം വേണം. എന്നാല്‍, മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മില്‍ തര്‍ക്കത്തിലാണ്. കൈയേറ്റം ഒഴിപ്പിക്കുമെന്ന് റവന്യൂ മന്ത്രി പറയുമ്പോള്‍ ഒഴിപ്പിക്കാന്‍ വരുന്നവര്‍ വന്നതുപോലെ തിരിച്ചുപോകില്ലെന്നാണ് മന്ത്രി മണി പറയുന്നത്. മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ഇക്കാനഗറിലെ കൈയേറ്റത്തെക്കുറിച്ച് റവന്യൂ മന്ത്രി ഒന്നും പറഞ്ഞില്ല. മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
കൈയേറ്റം ഒഴിപ്പിക്കുന്നതു തടയാനാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചതെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിച്ച പി.ടി തോമസ് ആരോപിച്ചു. നീലക്കുറിഞ്ഞി ഉദ്യാനത്തിന് അതിരു നിര്‍ണയിക്കുന്നത് ഭൂമി കൈയേറിയ ജോയ്‌സ് ജോര്‍ജ് എം.പിയെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സര്‍വകക്ഷി യോഗം വിളിച്ചതില്‍ തെറ്റില്ലെന്നും ഒരുപാട് ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചതെന്നും മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു. യോഗത്തിനു ശേഷം ഒരു ഉത്തരവിലും ഭേദഗതി വരുത്തിയിട്ടില്ല. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിരു സംബന്ധിച്ച് പ്രാഥമിക വിജ്ഞാപനം മാത്രമാണ് വന്നിരിക്കുന്നതെന്നും അതിര്‍ത്തി പുനര്‍നിര്‍ണയം പിന്നീടാണ് ഉണ്ടാകുകയെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലെന്നും കൈയേറ്റം ഒഴിപ്പിക്കല്‍ തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റവന്യൂ മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  34 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago