HOME
DETAILS

പ്രളയ ദുരിതാശ്വാസം: വെള്ളരിക്കുണ്ട്, കാസര്‍കോട് താലൂക്കുകളില്‍ ഇന്ന് ധനസമാഹരണ യജ്ഞം

  
backup
September 13 2018 | 06:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d

കാസര്‍കോട്: പ്രളയം ദുരന്തം വിതച്ച കേരളത്തിന്റെ പുനഃസൃഷ്ടിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ജില്ലയിലെ ധനസമാഹരണ യജ്ഞത്തിന് ഇന്ന് തുടക്കമാകും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണു ജനങ്ങളില്‍നിന്നു നേരിട്ട് സംഭാവന സ്വീകരിക്കുന്നത്. വെള്ളരിക്കുണ്ട് താലൂക്കിലെ ധനസമാഹരണം ഇന്ന് രാവിലെ 10.30 മുതല്‍ ഒന്നുവരെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. കാസര്‍കോട് താലൂക്കിലേത് ഇന്ന് ഉച്ചയ്ക്കു രണ്ടുമുതല്‍ അഞ്ചുവരെ താലൂക്ക് ഓഫിസിലും നടക്കും. ചെക്ക്, ഡി.ഡി എന്നിവയ്ക്ക് പുറമെ പണമായും സംഭാവന കൊണ്ടുവരാമെന്നു കലക്ടര്‍ അറിയിച്ചു.
തുക ഡി.ഡിയാക്കുന്നതിനുള്ള സൗകര്യം താലൂക്ക് കേന്ദ്രങ്ങളില്‍ ബാങ്ക് അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഈ മാസം 15നാണു ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം താലൂക്കുകളില്‍ ധനസമാഹരണം നടക്കുക. രാവിലെ 10.30 മുതല്‍ ഒന്നുവരെ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസിലും ഉച്ചകഴിഞ്ഞു രണ്ടുമുതല്‍ അഞ്ചുവരെ മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ഹാളിലുമാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ധനസമാഹരണം നടക്കുകയെന്ന് കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു.


കലക്ടര്‍ക്കു മാത്രം ലഭിച്ചത്  നാലു കോടിയോളം


കാസര്‍കോട്: പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കലക്ടര്‍ക്കു മാത്രം ഇതുവരെ സംഭാവനയായി ലഭിച്ചത് 4,06,95,131 രൂപയാണ്. ചെക്കായി 2,76,73,700 രൂപയും ഡി.ഡിയായി 66,93,244 രൂപയും പണമായി 63,28,187 രൂപയുമാണ് ഇതുവരെ ലഭിച്ചത്.


സൈക്കിള്‍ സന്ദേശ യാത്ര നടത്തി


കാസര്‍കോട്: പ്രളയ ദുരന്തനിവാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്നും 15നും ജില്ലയില്‍ നടക്കുന്ന ധനസമാഹരണ യജ്ഞത്തിന്റെ പ്രചരണാര്‍ഥം ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സൈക്കിള്‍ സന്ദേശ യാത്ര നടത്തി. മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെ നടത്തിയ സന്ദേശ യാത്ര ഹൊസങ്കടിയില്‍ പി. കരുണാകരന്‍ എം.പി ഫ്‌ളാഗ് ഓഫ് ചെയ്തു. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ അധ്യക്ഷനായി. കലക്ടര്‍ ഡോ.ഡി. സജിത്ബാബു ജില്ലാ പൊലിസ് മേധാവി ഡോ.എ. ശ്രീനിവാസിനു ഫ്‌ളാഗ് കൈമാറി. 25 സൈക്കിളുകളിലായാണ് സന്ദേശയാത്ര ജില്ലയില്‍ പ്രയാണം നടത്തിയത്. ഹൊസങ്കടി മുതല്‍ ഉപ്പള വരെ ജില്ലാ പൊലിസ് മേധാവി സന്ദേശയാത്ര നയിച്ചു. സംസ്ഥാനതലത്തില്‍ മൂന്നുപ്രാവശ്യം സൈക്കിളിങ് ചാംപ്യനായ ഉദിനൂരില്‍ നിന്നുള്ള എസ്. വിനോദ്കുമാര്‍ പിന്നീട് യാത്ര നയിച്ചു.
ഉദിനൂര്‍ ജി.എച്ച്.എസ്.എസ്, കുട്ടമത്ത് ജി.എച്ച്.എസ്.എസ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാല്‍പതോളം പേരാണു സൈക്കിള്‍ റാലിയില്‍ പങ്കാളികളായത്. വൈകിട്ട് കാലിക്കടവില്‍ നടന്ന സമാപനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഫ്‌ളാഗ് ഏറ്റുവാങ്ങി. ഉപ്പള ബസ് സ്റ്റാന്‍ഡ്, കുമ്പള ബസ് സ്റ്റാന്‍ഡ്, ചൗക്കി, കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, മേല്‍പറമ്പ, പാലക്കുന്ന്, പള്ളിക്കര, മാണിക്കോത്ത് മഡിയന്‍, പുതിയകോട്ട, നീലേശ്വരം മാര്‍ക്കറ്റ്, ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് സ്വീകരണം നല്‍കിയത്.


സ്‌കൂളുകളില്‍നിന്ന് 63.10 ലക്ഷം രൂപ


കാസര്‍കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു ജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് ഇതുവരെ സമാഹരിച്ചത് 63,10,839 രൂപ. ജില്ലയിലെ 619 സ്‌കൂളുകളിലെ വിദ്യാര്‍ഥികളില്‍ നിന്നു രണ്ടുദിവസമായി നടത്തിയ ധനസമാഹരണത്തിലാണ് ഇത്രയും തുക ശേഖരിക്കാനായതെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗീരീഷ് ചോലയില്‍ അറിയിച്ചു. അന്തിമ കണക്കില്‍ വര്‍ധന ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സ്‌കൂളുകളില്‍നിന്നു മാത്രം സ്വരൂപിച്ച തുകയാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനു മുമ്പു കലക്ടര്‍ക്ക് നേരിട്ടെത്തിച്ച കുട്ടികളും അക്കൗണ്ടിലേക്കു തുക നല്‍കിയവരും ജില്ലയിലുണ്ട്. ഈ തുക രണ്ടുദിവസമായി നടന്ന ധനസമാഹരണത്തില്‍ ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ സ്‌കൂളുകളില്‍ ഇന്നലെ വൈകുന്നേരം 5.15നു ലഭ്യമായ ഫണ്ട് കലക്ഷന്‍ വിവരം , ആകെ സ്‌കൂളുകള്‍-619 കാഞ്ഞങ്ങാട് ഡി.ഇ.ഒ 16,10,554, കാസര്‍കോട് ഡി.ഇ.ഒ 11,56,385, എ.ഇ.ഒ. കാസര്‍കോട്് 7,66,605, എ.ഇ.ഒ. കുമ്പള 2,40,150, എ.ഇ.ഒ. മഞ്ചേശ്വരം 4,67,466, എ.ഇ.ഒ. ബേക്കല്‍ 8,04,903 , എ.ഇ.ഒ. ഹൊസ്ദുര്‍ഗ് 4,09,586, എ.ഇ.ഒ. ചെറുവത്തൂര്‍ 7,00,737 , എ.ഇ.ഒ. ചിറ്റാരിക്കല്‍ 1,54,453. ആകെ-63,10,839

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  15 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  37 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago