കേരള മുസ്ലീം ജമാഅത്ത് കൗൺസിലിന്റെ സംസ്ഥാന ചെയർമാൻ അഡ്വ എ.പൂക്കുഞ്ഞ് അന്തരിച്ചു
കേരള മുസ്ലീം ജമാഅത്ത് കൗൺസിലിന്റെ സംസ്ഥാന ചെയർമാൻ അഡ്വ എ.പൂക്കുഞ്ഞ് (74) അന്തരിച്ചു. രോഗങ്ങളെ തുടര്‍ന്നു
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം.
ആലപ്പുഴ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ആരംഭിച്ച് കഴിഞ്ഞ നാല് പതിറ്റാണ്ട് കേരള മുസ്ലീം ജമാഅത്ത് കൗൺസിലിനെ നയിച്ച പൂക്കുഞ്ഞ്, കോഴിക്കോട് ലോ കോളേജിൽ നിന്നാരംഭിച്ച പൊതുപ്രവർത്തനം കഴിഞ്ഞ അരനൂറ്റാണ്ടു കാലം സാമൂഹ്യ, സമുദായ മേഖലകളിലെ നിറസാനിദ്ധൃമായിരുന്നു.വഖഫ് ബോർഡ് മെംമ്പർ ,ഹജ്ജ് കമ്മിറ്റി അംഗം. പ്രമുഖനായ അഭിഭാഷകൻ, സംവരണ മുന്നണിയുടെ സംസ്ഥാന കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴ മിലാദെ ഷെരീഫ് റാലിക്ക് നേരെ നടന്ന പോലീസ് വെടിവെപ്പിനെതിരെ നടന്ന പ്രക്ഷോഭം,പാർലമെന്ററിനു മുമ്പിൽ നടന്ന പോരാട്ടം,തനിനിറം പത്രത്തിനെതിരെ സംഘടിപ്പിച്ച സമരം,കിളളിയിൽ പോലീസ് നരനായാട്ടിനെതിരെ സംഘടിപ്പിച്ച സമരം ,അൽ അഖ്സ മോസ്ക് തീവെപ്പിനെതിരെ പതിനായിരങ്ങളെ ഇറക്കിനടത്തിയ പ്രകടനം ഇവയെല്ലാം അദ്ദേഹത്തിന്റെ പോരാട്ടങ്ങിലെ അദ്ധ്യായങ്ങളാണ്.സമുദായ സംവരണത്തിനുവേണ്ടിയുളള നീയമ പോരാട്ടം ഇന്ന് സുപ്രീംകോടതിയിൽ പെൻറിംഗിലാണ്.
ജമാഅത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റായി സമുദായ രംഗത്തും സജീവമായി. ഏറെക്കാലം കൗണ്‍സിലിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന വഖഫ് ബോര്‍ഡ് അംഗം.ആലപ്പുഴ ജില്ലാ ഗവ. പ്ലീഡര്‍ എന്നീ പദവികളും വഹിച്ചു.
കുടുംബം: ഭാര്യ:അഡ്വ:മെഹ്റുന്നിസ,മക്കൾ: അഡ്വ: ഉനൈസ്, അഡ്വ:ഉവൈസ് ബഹ്റൈൻ,മരുമക്കൾ:ഡോ നിഷ, വഹീദ ,(ടീച്ചർ )ബഹ്റൈൻ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."