HOME
DETAILS
MAL
എരുമയെ അറുത്ത് തോലുരിഞ്ഞെന്ന് ആരോപണം; അഞ്ചുപേര്‍ക്ക് മര്‍ദനം
backup
May 13 2017 | 05:05 AM
ലഖ്നൗ: എരുമയുടെ തോലുരിയാന്‍ ശ്രമിച്ചതിന് ഹിന്ദു യുവാക്കളടക്കം അഞ്ചുപേര്‍ക്ക് ഗോരക്ഷാ പ്രവര്‍ത്തകരുടെ മര്‍ദനം.
ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. എരുമയെ അറുത്തു തോലുരിഞ്ഞെന്ന പരാതിയില്‍ പൊലിസ് അറസ്റ്റ് ചെയ്തവരെയാണ് ജനക്കൂട്ടം ആക്രമിച്ചത്.
കാലി ബാഗല് എന്നു പേരുള്ള ക്ഷീരകര്ഷകനെതിരേയാണ് പൊലിസില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയ പൊലിസ് ബാഗലടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്യുന്നതിനിടെ ജനക്കൂട്ടമെത്തി ആക്രമണമഴിച്ചുവിടുകയായിരുന്നു.
പൊലിസ് അറസ്റ്റ് ചെയ്ത അഞ്ചില്‍ നാലുപേരും ഹിന്ദു യുവാക്കളാണ്. ക്ഷീരകര്‍ഷകനായ ബാഗലിനെതിരേയുള്ള ആരോപണം തെറ്റാണെന്നും അദ്ദേഹത്തിന്റെ എരുമ കഴിഞ്ഞ ദിവസം ചത്തതിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താനാണ് തോലുരിഞ്ഞ് വില്ക്കാന് ശ്രമിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."