HOME
DETAILS

വിദേശ ഉംറ തീർത്ഥാടകരുടെ വരവ്; 700 കമ്പനികൾ സജ്ജം, തീർത്ഥാടകരെ എത്തിക്കുക ഗ്രൂപ്പുകളാക്കി മാത്രം: സഊദി ഹജ്ജ്, ഉംറ മന്ത്രി

  
backup
October 22, 2020 | 3:30 AM

over-700-umrah-companies-geared-up-to-receive-foreign-pilgrims

    മക്ക: നവംബർ ഒന്ന് മുതൽ ആരംഭിക്കുന്ന വിദേശ ഉംറ തീർത്ഥാടകരുടെ ഉംറ തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെന്ന് സഊദി ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി. ഇതിനായി എഴുന്നൂറ് ഉംറ കമ്പനികൾ സജ്ജമാണെന്നും തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഉംറ കമ്പനികൾ പൂർത്തിയാക്കി വരികയാണെന്നും ഡെപ്യൂട്ടി മന്ത്രി അബ്‌ദുറഹ്‌മാൻ ശംസ് വ്യക്തമാക്കി. അൽ ഇഖ്‌ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡെപ്യൂട്ടി മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ, ഏതൊക്കെ രാജ്യങ്ങളിൽ നിന്നാണ് ഉംറക്ക് അനുമതി നൽകുകയെന്നത് വ്യക്തമല്ല. ഉടൻ തന്നെ ഹജ്ജ്, ഉംറ മന്ത്രാലയം ഇത് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

    രാജ്യത്തിന് പുറത്തു നിന്നുള്ള തീർഥാടകരെ എത്തിക്കുന്നതിലുള്ള നടപടികൾ ലൈസൻസ് നേടിയ ഉംറ കമ്പനികൾ വഴിയായിരിക്കും. ഗ്രൂപ്പുകളായിട്ടാണ് തീർത്ഥാടകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുക. ഉംറ വിസ നേടി തനിച്ചെത്തുന്നത് അനുവദിക്കില്ല. മൂന്നാം ഘട്ടത്തിൽ വിദേശത്ത് നിന്ന് തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി ഉംറ കമ്പനികളും വിദേശത്തുള്ള അവരുടെ അംഗീകൃത ഏജന്റുമാരുമായി മന്ത്രാലയം ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. .

    ഈ മാസം പതിനെട്ടിന് ആരംഭിച്ച ഉംറ പുനഃരാരംഭത്തിന്റെ രണ്ടാം ഘട്ടത്തിൽ ഇത് വരെയായി ഒന്നേക്കാൽ ലക്ഷം തീർത്ഥാടകർ ഉംറ ചെയ്തു കഴിഞ്ഞതായും 45,000 വിശ്വാസികൾ ഹറം പള്ളിയിൽ വെച്ച് നിസ്‌കാരത്തിൽ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. തീർത്ഥാടകർക്കിടയിൽ ഇത് വരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തിട്ടില്ല. നിശ്ചയിക്കപ്പെട്ട വ്യക്തമായ പദ്ധതികളിലൂടെ തന്നെയാണ് ഉംറ തീർത്ഥാടനവും മറ്റും പുരോഗമിക്കുന്നത്.

    നിലവിൽ ഉംറക്കായുള്ള മൊബൈൽ ആപ് സംവിധാനമായ ഇഅ്തമർന ആപ് സഊദിക്കകത്ത് നിന്നുള്ള തീർത്ഥാടകർക്ക് മാത്രമായിരിക്കും. തീർഥാടകരെ കബളിപ്പിച്ച് തെറ്റായ വിവരങ്ങളും വ്യാജ അപേക്ഷകളും നൽകാനുള്ള നിരവധി ശ്രമങ്ങൾ കണ്ടെത്തിയതായും ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇത് കൈമാറിയാതായും അദ്ദേഹം കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെക്കോ വടക്കോ? എയിംസ് കേന്ദ്രത്തിന് വിട്ട് കേരളം

Kerala
  •  14 days ago
No Image

കൊച്ചി അവയവമാറ്റ തട്ടിപ്പ്: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി നിരീക്ഷണത്തില്‍; മുതിര്‍ന്ന കണ്‍സള്‍ട്ടന്റിനെ ചോദ്യം ചെയ്തു

Kerala
  •  14 days ago
No Image

'മുന്‍കാല കൊലപാതകങ്ങള്‍ക്ക് ആര്‍എസ്എസ് യോഗങ്ങളുമായി ബന്ധം': കര്‍ണാടകയില്‍ രാഷ്ട്രീയപ്പോര് കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  14 days ago
No Image

ബി.ജെ.പി ഫണ്ട് വെട്ടിപ്പ്; ജില്ലകളിലെ ക്രമക്കേടും പുറത്തേക്ക് 

Kerala
  •  14 days ago
No Image

കോഴിക്കോട്ടെ ക്ലോക് ടവർ അപകടം; റെയിൽവേ സ്‌റ്റേഷനുകളിൽ അപകടങ്ങൾ തുടർക്കഥ; നിർമാണത്തിലെ സുരക്ഷയിൽ ആശങ്ക

Kerala
  •  14 days ago
No Image

കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത; ഇടിഞ്ഞിറങ്ങിയത് മലയോ, ഉത്തരവാദിത്വമോ?

Kerala
  •  14 days ago
No Image

എസ്.ഐ.ആർ ഏറ്റവും കുടുതൽ ബാധിച്ചത് മുസ്‌ലിംകളെ; ആശങ്ക അറിയിച്ച് ഇന്ത്യക്ക് യു.എന്നിന്റെ കത്ത്

National
  •  14 days ago
No Image

ശ്വാസതടസമുണ്ടാകാന്‍ സാധ്യത; സഊദി അറേബ്യയിൽ ഫീഡിങ് ബോട്ടിലുകള്‍ തിരിച്ചുവിളിച്ചു

Saudi-arabia
  •  14 days ago
No Image

ഭയം വീട്ടിലും വഴിയിലും; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 42 % വർധന

Kerala
  •  14 days ago
No Image

ദീർഘദൂര റോഡ് യാത്രകൾക്ക് ഒരുങ്ങുവാണോ? 6 പ്രധാന സുരക്ഷാ നിർദേശങ്ങളുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  14 days ago