HOME
DETAILS
MAL
ശ്രീപദ്മനാഭസ്വാമി ക്ഷേത്രസമിതി; കുമ്മനം കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി
backup
October 22 2020 | 05:10 AM
ന്യൂഡല്‍ഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ഭരണ സമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിയ്ക്ക് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇതു സംബന്ധിച്ച കത്ത് നല്കി. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ബി.ജെ.പി എന്‍.ആര്.ഐ സെല്‍ മുന്‍ കണ്‍വീനര്‍ ഹരികുമാറിനെ നിയമിച്ച ഉത്തരവ് റദ്ദാക്കിയാണ് കുമ്മനത്തിന് നിയമനം നല്‍കിയത്. ദേശീയ ഭാരവാഹിത്വ പട്ടികയില്‍ കുമ്മനത്തെ ഒഴിവാക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ പരാതി ഉയര്‍ന്നിരുന്നു.
സമിതിയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതിനിധിയെ നേരത്തെതന്നെ നിശ്ചയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."