ട്വിറ്റര്‍ ഹാക്ക് ചെയ്തു, പരാതിയുമായി ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ
ന്യൂഡല്‍ഹി: ട്വീറ്റിന്റെ പേരില്‍ കഴിഞ്ഞ ദിവസം വിവാദത്തിലകപ്പെട്ട ദേശീയ വനിതാ കമ്മിഷന് അധ്യക്ഷയുടെ ട്വിറ്റര്‍ വാളില്‍ ട്വീറ്റുകളുടെ മേളം. പ്രധാനമന്ത്രി നരേന്ദ്രമോദി, ഗാന്ധി കുടുംബം, ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരെയൊക്കെ വിമര്‍ശിച്ച് ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെ, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നു വ്യക്തമാക്കി കമ്മിഷന് അധ്യക്ഷ രംഗത്തെത്തി.
പിന്നാലെ, ഇവര്‍ ട്വിറ്ററിന് പരാതിയും നല്കി.
കഴിഞ്ഞ ദിവസം വനിതാ കമ്മിഷന് അധ്യക്ഷ രേഖാ ശര്‍മ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയുമായി നടത്തിയ ചര്‍ച്ച വിവാദമായിരുന്നു. ചര്‍ച്ചയില്‍ മഹാരാഷ്ട്രയില്‍ ലൗ ജിഹാദ് വര്‍ധിക്കുന്നതടക്കം ചര്‍ച്ച ചെയ്തെന്നു വനിതാ കമ്മിഷന്റെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. തെളിവുകളില്ലാതെ ഇത്തരം കാര്യങ്ങള്‍ പോസ്റ്റ് ചെയ്തതിനെതിരേ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ കമ്മിഷന് അധ്യക്ഷയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് വിവരം.
സഭ്യമല്ലാത്ത ഭാഷാപ്രയോഗങ്ങളുമായിവരെ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെ താന്‍ ട്വിറ്ററിനു പരാതി നല്‍കിയിട്ടുണ്ടെന്നും അവരുടെ മറുപടിക്കനുസരിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. നിലവില്‍ ഇവരുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാന്‍ ട്വിറ്റര്‍ അധികൃതര്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."