ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: മുന്നണികള്‍ പുനര്‍വിചിന്തനം നടത്തണമെന്ന് പി.ടി തോമസ്
കോഴിക്കോട്: പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ കേരളത്തിലെ ഇടത്- വലത് മുന്നണികളടക്കമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്‍ നിലപാടില്‍ പുനര്‍വിചിന്തനം നടത്തണമെന്നും പി.ടി തോമസ് എം.എല്‍.എ.
കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. രാഷ്ട്രീയ കക്ഷികള്‍ ഇപ്പോള്‍ ഇത്തരമൊരു കാര്യം ചെയ്തില്ലെങ്കില്‍ വരുംകാലത്ത് അത് അവര്‍ക്കുതന്നെ വലിയ ബാധ്യതയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി മാത്രമായിരുന്നു മുന്‍പ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തുണച്ചത്. എന്നാല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയതോടെ അവരും ഇക്കാര്യത്തില്‍ മൗനം പാലിക്കാന്‍ തുടങ്ങി.
താന്‍ അന്നും ഇന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണക്കുക തന്നെയാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ഷക വിരുദ്ധമല്ല, അങ്ങിനെ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. നമ്മളേക്കാള്‍ കൂടുതല്‍ ഇത് ബാധിക്കുക തമിഴ്‌നാടിനെയായിരുന്നു. എന്നാല്‍ അവിടെ ഇതിന്റെ പേരില്‍ ആരും തെരുവിലിറങ്ങിയതായി അറിയില്ലെന്നും പി.ടി തോമസ് പറഞ്ഞു. പ്രളയ ദുരിതാശ്വാസ ഫണ്ട് ചെലവഴിക്കുതിന് സര്‍വകക്ഷി യോഗം വിളിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."