കൊവിഡ് മരണം: രണ്ടു കുടുംബങ്ങള്‍കൂടി പരാതി നല്കി
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അനാസ്ഥയെ തുടര്‍ന്ന് മരിച്ചെന്ന് ഡോ. നജ്മ വെളിപ്പെടുത്തിയ രണ്ട് കൊവിഡ് രോഗികളുടെ കുടുംബങ്ങള്‍ ഇന്നലെ പൊലിസില്‍ പരാതി നല്കി. ആലുവ കുന്നുകര സ്വദേശിനി ജമീല, ആലുവ സ്വദേശി ബൈഹക്കി എന്നിവരുടെ ബന്ധുക്കളാണ് ഇന്നലെ കളമശേരി പൊലിസില്‍ പരാതി നല്‍കിയത്. ജമീലയുടെ മകനാണ് പരാതി നല്‍കിയത്. അധികൃതരുടെ അനാസ്ഥയാണ് ജമീലയുടെ മരണകാരണമെന്ന് പരാതിയില്‍ പറയുന്നു.
വെന്റിലേറ്ററിലേക്ക് മാറ്റാന്‍ മണിക്കൂറുകള്‍ വൈകിയെന്നും ഓക്സിജന്‍ മാസ്ക് ഘടിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ബൈഹക്കിയുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഇതോടെ ളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരുടെ അനാസ്ഥ മൂലം ജീവന് നഷ്ടപ്പെട്ടെന്ന പരാതിയുമായി മൂന്നു കൊവിഡ് രോഗികളുടെ കുടുംബങ്ങളാണ് പരാതി നല്‍കിയിരിക്കുന്നത്. ആദ്യം മട്ടാഞ്ചേരി സ്വദേശി ഹാരിസിന്റെ കുടുംബമാണ് പരാതി നല്‍കിയത്. ഇത് കളമശേരി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."