HOME
DETAILS
MAL
ശബരിമല മാസപൂജ: സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍വരെ
backup
September 14 2018 | 02:09 AM
തിരുവനന്തപുരം: ശബരിമല മാസപൂജയ്ക്കായി ഞായറാഴ്ച നട തുറക്കുമ്പോള്‍ തീര്‍ഥാടകര്‍ എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാംപ് വരെ മാത്രം അനുവദിക്കാന്‍ തീരുമാനം. തീര്‍ഥാടന ഒരുക്കം വിലയിരുത്തുന്നതിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അധ്യക്ഷതയില്‍ പമ്പയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. നിലയ്ക്കലില്‍നിന്ന് തീര്‍ഥാടകര്‍ കെ.എസ്.ആര്.ടി.സി ബസില്‍ പമ്പയിലേക്കും തിരിച്ചും യാത്രചെയ്യണം. ടൂവീലര്‍ ഉള്‍പ്പെടെ എല്ലാ സ്വകാര്യ വാഹനങ്ങളും നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യേണ്ടി വരും. കന്നിമാസ പൂജയ്ക്കെത്തുന്ന തീര്‍ഥാടകര്‍ക്ക് അന്നദാനം ഉള്‍പ്പെടെ സൗകര്യം ഏര്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."