HOME
DETAILS
MAL
പരിഷ്കരണ നടപടികള്‍ ഫലം കണ്ടെന്ന് കെ.എസ്.ആര്.ടി.സി
backup
June 02 2019 | 17:06 PM
തിരുവനന്തപുരം: കഴിഞ്ഞ മാസം ലഭിച്ച റെക്കോര്‍ഡ് വരുമാനം പരിഷ്കരണ നടപടികള്‍ ഫലം കണ്ടതിന്റെ സൂചനയാണെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍. കഴിഞ്ഞ മാസം 200.91 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്.
പുതിയ ചെയിന്‍ സര്‍വിസുകള്‍ ആരംഭിച്ചതും റൂട്ടുകള്‍ പുനഃക്രമീകരിച്ചതും ഫലം ചെയ്തുവെന്നാണ് വിലയിരുത്തല്‍. സര്‍വിസുകള്‍ കാര്യക്ഷമമാക്കുന്നതിന് ഇന്‍സ്പെക്ടര്‍മാരെ പോയിന്റ് ഡ്യൂട്ടിക്കായി നിയോഗിക്കുകയും ചെയ്തിരുന്നു.
തുടക്കത്തില്‍ സൂപ്പര്‍ ഫാസ്റ്റ് ചെയിന്‍ സര്‍വിസിനെ കുറിച്ച് പരാതികളുയര്‍ന്നെങ്കിലും പുനഃക്രമീകരണം നടത്തി പരിഹരിച്ചിരുന്നു.
ഈ വര്‍ഷം ജനുവരിയില്‍ 189 കോടി, ഫെബ്രുവരിയില്‍ 168 കോടി, മാര്‍ച്ചില്‍ 183 കോടി, ഏപ്രിലില്‍ 189 കോടി എന്നിങ്ങനെയായിരുന്നു കെ.എസ്.ആര്.ടി.സിക്കു ലഭിച്ച വരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."