ജില്ലയിലെ വസ്ത്രവ്യാപാര കേന്ദ്രത്തില്‍ വിജിലന്‍സ് പരിശോധന
സ്ഥാപന ഉടമകള്‍ ജീവനക്കാര്‍ക്ക് വിശ്രമത്തിന് മതിയായ സൗകര്യം ഒരുക്കുന്നില്ലെന്ന് കണ്ടെത്തല്‍
കോഴിക്കോട്: നഗരത്തിലെ വസ്ത്രവ്യാപാര കേന്ദ്രത്തില്‍ വിജലന്‍സിന്റെ മിന്നല്‍ പരിശോധന. വസ്ത്ര വ്യാപാര മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിശ്രമത്തിനും പ്രാഥമിക കൃത്യങ്ങള്‍ക്കും ഉള്‍പ്പെടെ സ്ഥാപന ഉടമകള്‍ സൗകര്യം ഒരുക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് റെയ്ഞ്ച് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ നഗരത്തിലെ മൂന്ന് പ്രമുഖ വസ്ത്ര വ്യാപാര സഥാപനങ്ങളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ജീവനക്കാര്‍ക്ക് വിശ്രമത്തിന് മതിയായ സൗകര്യം ഒരുക്കുന്നില്ലെന്ന് കണ്ടെത്തി. മതിയായ ബാത്ത്റൂം സൗകര്യമില്ലെന്നും കുടിവെള്ളം ഉള്‍പ്പെടെ ലഭ്യമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധന ചൊവ്വാഴ്ചയും തുടരും. പരിശോധന സംബന്ധിച്ച് വിജിലന്‍സ് കമ്മിഷണര്‍ക്ക് റിപോര്‍ട് സമര്‍പ്പിക്കുമെന്നും ആവശ്യമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും വിജിലന്‍സ് അറിയിച്ചു. ഡി.വൈ.എസ്.പിമാരായ കെ അശ്വകുമാര്‍, വി.ജി കുഞ്ഞന്‍, സി.ഐമാരായ ചന്ദ്രശേഖരന്, പ്രവീണ്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."