HOME
DETAILS
MAL
സന്തോഷ് ഈപ്പനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു
backup
October 23 2020 | 03:10 AM
കൊച്ചി: ലൈഫ് ഭവന പദ്ധതിയിലെ അഴിമതിക്കേസില്‍ നിര്‍മാണ കമ്പനിയായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. ഉച്ചക്ക് 12 ഓടെ കൊച്ചിയിലെ ഓഫിസില്‍ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യല്‍ നാലു മണിക്കൂറുകള്‍ നീണ്ടു. ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സന്തോഷിന്റെ ആസ്തി വിവരങ്ങളും ചോദിച്ചറിഞ്ഞു.
ഈ പദ്ധതി ഏറ്റെടുക്കുന്നതിന് മുന്‍പ് സന്തോഷ് മറ്റേതെങ്കിലും വലിയ പദ്ധതികള്‍ ചെയ്തിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. ആസ്തികള്‍ കണക്കാക്കുന്നതിന്റെ ഭാഗമായാണിത്.
20 കോടിയുടെ പദ്ധതിയില്‍ അഞ്ചരക്കോടിയുടെ കോഴ ഇടപാട് നടന്നതായാണ് ആദായനികുതി വകുപ്പിന്റെ നിഗമനം. പ്രാഥമിക ചോദ്യംചെയ്യല്‍ മാത്രമാണ് നടന്നതെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."