HOME
DETAILS

വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തില്‍ മന്ത്രിയെ ഞെട്ടിച്ച് ഗുരുതര ക്രമക്കേടുകള്‍ പച്ചക്കറിസംഭരണ കേന്ദ്രം ടൈല്‍ ഗോഡൗണായി കോള്‍ഡ് സ്‌റ്റോറേജില്‍ ഡ്രൈ ഫ്രൂട്ട്‌സ്

  
backup
July 25, 2016 | 9:08 PM

%e0%b4%b5%e0%b5%87%e0%b4%99%e0%b5%8d%e0%b4%99%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%a8

കോഴിക്കോട്: വേങ്ങേരിയിലെ കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന് കാണാനായത് ഗുരുതരമായ ക്രമക്കേടുകള്‍. പച്ചക്കറി മൊത്തവിതരണ കേന്ദ്രത്തെ മികവുറ്റ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സാധ്യതകള്‍ പഠിക്കാനെത്തിയ മന്ത്രി ഇവിടെ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകളായിരുന്നു. പച്ചക്കറി സംഭരണം മുതല്‍ കെട്ടിടം വാടകയ്ക്ക് നല്‍കിയതില്‍ വരെ ക്രമക്കേട് നടന്നതായി മന്ത്രി നടത്തിയ പരിശോധനയില്‍ വ്യക്തമായി.
25 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം അതിന്റെ ഉദ്ദേശ്യത്തില്‍ നിന്ന് പൂര്‍ണമായും വ്യതിചലിച്ച് കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവുമില്ലാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമായി. കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍ക്ക് പകരം അന്യസംസ്ഥാനങ്ങളിലെ മൊത്ത വിതരണക്കാരുടെ പച്ചക്കറികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ സൂക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കോള്‍ഡ് സ്റ്റോറേജുകളില്‍ സ്വകാര്യ കച്ചവടക്കാരുടെ ഈത്തപ്പഴവും ഡ്രൈ ഫ്രൂട്ട്‌സും പാളയത്തെ പ്രമുഖ മൊത്ത വ്യാപാരിയുടെ ഓറഞ്ചുമെല്ലാം സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവയുടെയെല്ലാം താക്കോലൂകള്‍ പോലും കച്ചവടക്കാരുടെ കൈവശമായിരുന്നു.
ടൈലുകള്‍ ഉള്‍പ്പെടെയുള്ളവയായിരുന്നു ചില ഗോഡൗണുകളില്‍ ഉണ്ടായിരുന്നത്. പച്ചക്കറി കേട് കൂടാതെ സൂക്ഷിക്കാനുള്ള അഞ്ച് കോള്‍ഡ് സ്റ്റോറേജുകള്‍ ഉണ്ടായിട്ടും അതിന്റെ ഗുണം യഥാര്‍ഥ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ഇവിടെ നിന്നും ഡ്രൈഫ്രൂട്ട്‌സ് ഉള്‍പ്പെടെ എടുത്തു മാറ്റി പച്ചക്കറികള്‍ സൂക്ഷിക്കാനും ടൈലുകള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ നിന്ന് അത് മാറ്റാനുള്ള നിര്‍ദ്ദേശവും മന്ത്രി നല്‍കി. കേന്ദ്രത്തിലെ 100 മുറികളില്‍ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം ലേലത്തില്‍ പോയിട്ടുണ്ട്. എന്നാല്‍ ഇവയിലൊന്ന് പോലും കൃഷിക്കാര്‍ക്ക് ലഭിച്ചതായി കാണുന്നില്ല.
ഹോര്‍ട്ടികോര്‍പ്പ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് അത്യാവശ്യത്തിന് പച്ചക്കറി വാങ്ങുന്നതിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ പ്രാദേശികമായി ലഭിക്കാനുളള സാദ്ധ്യതയ്ക്ക് ശ്രമിക്കാതെ കൂടൂതല്‍ പച്ചക്കറികള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നതായി ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ വാങ്ങുമ്പോള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണം. തിരുവനന്തപുരത്തേക്കാളും സൗകര്യമുള്ള സ്ഥലമാണ് വേങ്ങേരി. എന്നിട്ടുപോലും അത് പ്രയോജനപ്പെടുത്താതെ ഹോര്‍ട്ടികോര്‍പ്പ് 12000 രൂപയോളം വാടകയ്ക്ക് സ്വകാര്യസ്ഥലം ഉപയോഗപ്പെടുത്തുന്നത് അനുവദിക്കില്ല.
പച്ചക്കറി സംഭരണം മുതല്‍ കെട്ടിടം വാടകയ്ക്ക് നല്‍കിയതില്‍ വരെ ക്രമക്കേട് നടന്നിട്ടുണ്ട്. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. എന്നാല്‍ അഴിമതിക്കാര്‍ക്കെതിരേ കര്‍ശന നടപടി തന്നെ സ്വീകരിക്കും.
വേനല്‍ക്കാലത്ത് സൂര്യപ്രകാശത്തിലും വര്‍ഷകാലത്ത് ചിരട്ടക്കരി ഉപയോഗിച്ചും കൊപ്ര ഉണക്കാന്‍ സ്ഥാപിച്ച ഡ്രയര്‍ യൂനിറ്റുകള്‍ കേരഫെഡ് ഒരു സൊസൈറ്റിക്ക് കൊടുത്തിരിക്കുന്നത് ഏത് മാനദണ്ഡപ്രകാരമാണെന്ന് അന്വേഷിക്കും. എന്റെ സന്ദര്‍ശനം അറിഞ്ഞ് യൂനിറ്റിലേക്ക് ധൃതിയില്‍ കൊപ്ര മാറ്റിയതാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാവും. സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന യൂനിറ്റാണെങ്കില്‍ കൂട്ടിയിട്ട കൊപ്രക്കിടയില്‍ തഴച്ചു വളര്‍ന്ന പുല്ല് കാണില്ലെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ കണ്ടതിലും ഭീകരമായ കാഴ്ചകളാണ് വേങ്ങേരിയില്‍ കാണാന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. താന്‍ വരുന്നുണ്ടെന്ന് നേരത്തെ അറിയിച്ചിട്ടും ഇത്രയും ക്രമക്കേടുകള്‍ കണ്ടെത്തി. ഇവിടെ മിന്നല്‍ പരിശോധന നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്താമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  a month ago
No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  a month ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  a month ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  a month ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  a month ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  a month ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  a month ago
No Image

ആക്രിവിലയ്ക്ക് പോകേണ്ട ബസുകൾ ഇനി 'സ്മാർട്ട് സ്കൂളുകൾ'; വേറിട്ട പദ്ധതിയുമായി ഗുജറാത്ത് സർക്കാർ

National
  •  a month ago
No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  a month ago