HOME
DETAILS
MAL
ഹര്‍ത്താല്‍: പരിയാരം മെഡിക്കല്‍ കോളജിന് നേരെ അക്രമം
backup
May 14 2017 | 06:05 AM
കണ്ണൂര്‍: പയ്യന്നൂരില്‍ ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഒറ്റപ്പെട്ട അക്രമങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.
കൊല്ലപ്പെട്ട ബിജുവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കവെ പരിയാരം മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗം ഒരുസംഘം അടിച്ചുതകര്‍ത്തു. ബി.ജെ.പി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ തൃക്കരിപ്പൂരിലെ അബ്ദുറഹിമാനെയും കൊണ്ട് പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് എത്തിയതോടെയാണ് വാഹനത്തിനും ആശുപത്രിക്കും നേരെ അക്രമമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."