വനിതാ വികസന കോര്പ്പറേഷന് ദേശീയ പുരസ്കാരം
തിരുവനന്തപുരം: ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ പുരസ്കാരത്തിന് സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് അര്‍ഹമായതായി ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കായി നല്കിയ ധനസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് അവാര്‍ഡ്. സംസ്ഥാന ചാനലൈസിങ് ഏജന്‍സികളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച ലെവല്‍ (2) സ്ഥാപനങ്ങളില്‍ ഒന്നാംസ്ഥാനത്തിനാണ് സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് അര്‍ഹമായത്. 2016-17, 2017-18 സാമ്പത്തിക വര്‍ഷങ്ങളില്‍ 14.59 കോടി രൂപ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 737 വനിതകള്‍ക്ക് വായ്പയായി നല്‍കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ഈ നേട്ടമാണ് കോര്‍പ്പറേഷനെ ഒന്നാം സ്ഥാനത്തിന് അര്‍ഹമാക്കിയത്. നേട്ടത്തിനുള്ള അംഗീകാരമായി എന്‍.എസ്.സി.എഫ്.ഡി.സി ഏഴ് ലക്ഷം രൂപ കോര്പ്പറേഷന് കൈമാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."