പി.സി തോമസ് എന്‍.ഡി.എ വിടുന്നു; യു.ഡി.എഫിലേക്ക്
കോട്ടയം: കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം എന്‍.ഡി.എ മുന്നണിവിട്ട് യു.ഡി.എഫിലേക്ക്. ഇതിന്റെ ഭാഗമായി പി.സി തോമസിന്റെയും പാര്‍ട്ടി വൈസ് ചെയര്മാന് രാജന് കണ്ണാട്ടിന്റെയും നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി.
കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേര്‍ന്നതോടെയാണ് മുന്നണിമാറ്റത്തിന് ആക്കം കൂടിയത്. നേരത്തെ, എന്‍.ഡി.എയില്‍ അര്‍ഹിച്ച പരിഗണന പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്ന പരാതിയുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ബോര്‍ഡുകളിലോ കോര്‍പ്പറേഷനുകളിലോ പരിഗണന നല്‍കിയില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.
കേരളാ കോണ്‍ഗ്രസ്- എം ജോസഫ് വിഭാഗവുമായി യോജിക്കാനായിരുന്നു ആദ്യ നീക്കമെങ്കിലും ജോസഫ് ഗ്രൂപ്പില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതോടെയാണ് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചിക്കുന്നത്.
പാലാ, പൂഞ്ഞാര്‍, കോതമംഗലം സീറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കാന്‍ ലഭിക്കുമെന്നാണ് പി.സി തോമസ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് നേതാക്കളെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. പഴയ മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ ഇവിടങ്ങളില്‍ തോമസിന് വ്യക്തിബന്ധങ്ങളും സ്വാധീനവുമുണ്ട്. ഇത് വോട്ടാക്കി മാറ്റാനാവുമെന്നാണ് കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."