HOME
DETAILS

8511പേര്‍ക്ക് കൊവിഡ്: 26 മരണം, 7269 പേര്‍ക്ക് സമ്പര്‍ക്കം, 6118 പേര്‍ക്ക് രോഗമുക്തി

  
backup
October 23 2020 | 12:10 PM

covid-today-case-kerala-news-123

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8511പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൊയതുവിള സ്വദേശിനി ശോഭന കുമാരി (54),മലയിന്‍കീഴ് സ്വദേശി സോമശേഖരന്‍ നായര്‍ (78), വെള്ളനാട് സ്വദേശി ജോസഫ് (63), അരുവിപ്പുറം സ്വദേശിനി ശ്യാമള (63), കൊല്ലം കടപ്പാക്കട സ്വദേശിനി കാര്‍ത്യായനി (87), വാഴത്തോട്ടം സ്വദേശി തങ്ങള്‍ കുഞ്ഞ് (70), ആലപ്പുഴ കോമല്ലൂര്‍ സ്വദേശി ഗോപിനാഥന്‍ (60), ചെങ്ങന്നൂര്‍ സ്വദേശി അയ്യപ്പന്‍ (70), ചേര്‍ത്തല സ്വദേശിനി ശാന്ത (84), കാട്ടൂര്‍ സ്വദേശി ക്ലമന്റ് (70), അമ്പലപ്പുഴ സ്വദേശിനി ത്രേസ്യാമ്മ (60), എടത്വ സ്വദേശിനി ജോളി ജോസഫ് (70), പുന്നപ്ര സ്വദേശി അബ്ദുള്‍ ഹമീദ് (83), കോട്ടയം കൊച്ചാലു സ്വദേശിനി ആന്‍സി ജോര്‍ജ് (54), ആമയന്നൂര്‍ സ്വദേശിനി ലക്ഷ്മിക്കുട്ടിയമ്മ (70), കാഞ്ഞിരപ്പള്ളി സ്വദേശി ജോസഫ് മാത്യു (86), വൈക്കം സ്വദേശി വാസു (76), പറമ്പുഴ സ്വദേശിനി ഏലിയാമ്മ (97), എറണാകുളം പള്ളിപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (76), രാമപുരം സ്വദേശി എന്‍.പി. ഉസ്മാന്‍ (68), തൃശൂര്‍ കുറ്റൂര്‍ സ്വദേശി പരീദ് (70), കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശി മുഹമ്മദ് കോയ (85), അത്തോളി സ്വദേശി ഗോപാലന്‍ (59), ചാലപ്പുറം സ്വദേശി അബ്ദുള്ള കോയ (82), കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അബ്ദുള്‍ റസാഖ് (67), ഇടയില്‍ പീടിക സ്വദേശിനി മറിയം (90) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1281 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1303, തൃശൂര്‍ 1004, തിരുവനന്തപുരം 670, എറണാകുളം 560, കോഴിക്കോട് 712, ആലപ്പുഴ 696, കൊല്ലം 668, പാലക്കാട് 239, കണ്ണൂര്‍ 418, കോട്ടയം 393, പത്തനംതിട്ട 223, കാസര്‍ഗോഡ് 175, വയനാട് 133, ഇടുക്കി 75 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
82 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 22, കണ്ണൂര്‍ 15, തിരുവനന്തപുരം 14, തൃശൂര്‍ 8, കോഴിക്കോട് 6, മലപ്പുറം, കാസര്‍ഗോഡ് 5 വീതം, പത്തനംതിട്ട 4, കോട്ടയം 2, കൊല്ലം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6118 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 712, കൊല്ലം 540, പത്തനംതിട്ട 327, ആലപ്പുഴ 192, കോട്ടയം 172, ഇടുക്കി 77, എറണാകുളം 649, തൃശൂര്‍ 939, പാലക്കാട് 239, മലപ്പുറം 324, കോഴിക്കോട് 983, വയനാട് 113, കണ്ണൂര്‍ 538, കാസര്‍ഗോഡ് 313 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 95,657 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,80,793 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,184 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,404 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,780 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2770 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,789 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 42,12,611 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ചെറുകാവ് (19), വളവന്നൂര്‍ (3, 10), എടവന (2, 3), കൊല്ലം ജില്ലയിലെ ചിറക്കര (4, സബ് വാര്‍ഡ് 15), ക്ലാപ്പന (13), പാലക്കാട് ജില്ലയിലെ കരിമ്പ്ര (12), വടക്കാഞ്ചേരി (12), കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ (1), കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി (12, സബ് വാര്‍ഡ് 14), ആലപ്പുഴ ജില്ലയിലെ ആല (സബ് വാര്‍ഡ് 4), ഇടുക്കി ജില്ലയിലെ കഞ്ഞിയാര്‍ (6), പത്തനംതിട്ട ജില്ലയിലെ കോയിപ്പുറം (സബ് വാര്‍ഡ് 7, 8, 15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്പോട്ടുകളാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  32 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago