HOME
DETAILS

വീട് നിര്‍മാണത്തില്‍ ചട്ടലംഘനമില്ലെന്ന് കെ.എം ഷാജി: കോര്‍പറേഷന്‍ നടപടിയില്‍ രാഷ്ട്രീയം മാത്രം

  
backup
October 23, 2020 | 2:52 PM

k-m-shaji-says-that-he-did-not-get-notice-for-demolish-his-house

കണ്ണൂര്‍: തന്റെ വീട് നിര്‍മാണത്തില്‍ ചട്ടലംഘനമില്ലെന്ന് കെ.എം ഷാജി എം.എല്‍.എ. കേരള മുനിസിപ്പല്‍ ബില്‍ഡിങ് റൂള്‍ അനുസരിച്ച് പെര്‍മിറ്റ് എടുത്താല്‍ ഒന്‍പതുവര്‍ഷത്തിനുള്ളില്‍ കംപ്ലീഷന്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും തന്റേത് മൂന്നു വര്‍ഷമേ ആയുള്ളൂവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഒന്‍പതുവര്‍ഷം കഴിഞ്ഞാല്‍ വേണമെങ്കില്‍ നടപടിയെടുക്കാം. വീട് നിര്‍മാണം പൂര്‍ത്തിയാക്കി കംപ്ലീഷന്‍ രേഖകള്‍ ഇതുവരെ കോര്‍പറേഷനില്‍ ഹാജരാക്കിയിട്ടില്ല. കോര്‍പറേഷന്‍ നടപടിയില്‍ രാഷ്ട്രീയം മാത്രമേയുള്ളൂ. 25 ലക്ഷം രൂപയുടെ അഴിമതി ആരോപണത്തിലാണ് ഈ നടപടിയെല്ലാം നടക്കുന്നത്. അത് അതിന്റെ വഴിക്കു നടക്കട്ടെ.
കേന്ദ്ര ഏജന്‍സി പീഡിപ്പിക്കുന്നുവെന്നാണ് സി.പി.എമ്മിന്റെ പരാതി. എന്നാല്‍ തനിക്കെതിരേ കേന്ദ്ര ഏജന്‍സിയെ വിടാന്‍ ഇടതുസര്‍ക്കാരിനു കുഴപ്പമില്ല. വീട് പൊളിക്കുന്നതു സംബന്ധിച്ച് കോര്‍പറേഷന്‍ നോട്ടിസൊന്നും ഇതുവരെ തനിക്കു ലഭിച്ചിട്ടില്ലെന്നും കെ.എം ഷാജി വ്യക്തമാക്കി.

അതേ സമയം കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് ഇ.ഡിയുടെ നിര്‍ദേശപ്രകാരം കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ഷാജിയുടെ വീട് അളന്നത്. 3200 ചതുരശ്രയടിയില്‍ വീടു നിര്‍മിക്കാനാണ് കോര്‍പ്പറേഷനില്‍നിന്ന് ഷാജി അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്.

2016ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടളസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധികനിര്‍മാണം നടത്തിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.
അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വീടിന്റെ മതിപ്പുവില, വിസ്തീര്‍ണം, പൂര്‍ത്തിയാക്കിയ പ്ലാന്‍ എന്നിവ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇ.ഡി. ആവശ്യപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിക്ക് പൂർണ്ണ പിന്തുണയുമായി അമേരിക്ക; കിരീടാവകാശിയുമായി ചർച്ച നടത്തി ട്രംപ്

Saudi-arabia
  •  9 minutes ago
No Image

ഒമാനും ഇറാനും ഇടയിലെ ഇടുങ്ങിയ പാത -'ഹോര്‍മുസ്' അടയ്ക്കുമ്പോള്‍ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി; ഇന്ത്യയ്ക്കും കനത്ത തിരിച്ചടി 

International
  •  16 minutes ago
No Image

ആയത്തുല്ല അലി ഖാംനഈ: ഇറാന്‍ പ്രതിരോധത്തെ രൂപപ്പെടുത്തിയ നേതാവ് /In deapth story

International
  •  16 minutes ago
No Image

ഇസ്‌റാഈൽ-ഇറാൻ സംഘർഷം; അർജന്റീന-സ്‌പെയ്ൻ ഫൈനലിസിമ പോരാട്ടം മാറ്റിവെക്കും?

Football
  •  31 minutes ago
No Image

ഗൾഫിൽ സംഘർഷം പടരുന്നു; മനാമയിലും ദോഹയിലും വീണ്ടും സ്ഫോടന പരമ്പര

bahrain
  •  33 minutes ago
No Image

ഇന്ത്യൻ ഏകദിന ടീമിൽ അവൻ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്: ഗാംഗുലി

Cricket
  •  an hour ago
No Image

ഖാംനഈയുടെ രക്തസാക്ഷിത്വം; ആശങ്ക അറിയിച്ച് ചൈന, വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു

International
  •  an hour ago
No Image

"ഇത് നിങ്ങളുടെ യുദ്ധമല്ല": അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഒമാൻ; ഗൾഫിലെ മധ്യസ്ഥനെ തൊടാതെ ഇറാൻ

oman
  •  an hour ago
No Image

ടി20 ലോകകപ്പിൽ കരീബിയൻ കടമ്പ കടക്കാൻ ഇന്ത്യ; മഴ വില്ലനായാൽ ആര് സെമിയിലെത്തും?

Cricket
  •  2 hours ago
No Image

യുഎഇയിൽ കർശന നിയന്ത്രണം; ഒരാഴ്ചത്തേക്ക് ഡ്രോണുകളും വിനോദ വിമാനങ്ങളും പറത്തുന്നതിന് നിരോധനം

uae
  •  2 hours ago