HOME
DETAILS

ആയത്തുല്ല അലി ഖാംനഈ: ഇറാന്‍ പ്രതിരോധത്തെ രൂപപ്പെടുത്തിയ നേതാവ് /In deapth story

  
സ്വന്തം ലേഖിക
March 01, 2026 | 6:05 AM

Ayatollah Ali Khamenei The leader who shaped Irans resistance

'നമ്മള്‍ ആ യുദ്ധക്കളത്തിലേക്ക് പ്രവേശിക്കുക തന്നെ ചെയ്യും. ആ യുദ്ധക്കളത്തില്‍ രക്തസാക്ഷിത്വം വഹിക്കുക എന്നതല്ലാതെ അവിടെ നിന്നൊരു മടക്കം ഞാന്‍ എന്ന വ്യക്തിക്കുണ്ടാവില്ല. ഉറപ്പായിട്ടും ആ യുദ്ധം ജയിച്ചല്ലാതെ നാം മടങ്ങുകയുമില്ല' ആയത്തുല്ലാ ഖാംനഈയുടെ വാക്കുകള്‍. തന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും പോലെ  ബദറിന്റെ ഓര്‍മകള്‍ അലയടിക്കുന്ന അനുഗ്രഹീതമായ വിശുദ്ധറമദാനില്‍ ആ വയോധികന്‍ രക്തസാക്ഷിത്വം വഹിച്ചിരിക്കുന്നു. ലോകശക്തികള്‍ക്കു മുന്നില്‍ അടിയറവ് പറയാത്തതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തലഉയര്‍ത്തി നിന്ന് അവസാന ശ്വാസം വരേയും ഫലസ്തീനിലെ നിസ്സഹായരായ ജനതക്കായി ഉറക്കെയുറക്കെ സംസാരിച്ചു അദ്ദേഹം.

കഴിഞ്ഞ ദിവസം ഇസ്‌റാഈലും അമേരിക്കയും ചേര്‍ന്ന് നടത്തിയ ആക്രമണത്തിലാണ് ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടത്. 

'മനുഷ്യരാശി കണ്ട ഏറ്റവും ക്രൂരരും ഭീകരരുമായ കൊലയാളികളുടെ കൈകളാല്‍ ഖാംനഈ വരിച്ച രക്തസാക്ഷിത്വം, മഹാനായ നേതാവിന്റെ വിശ്വാസ്യതയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ സേവനങ്ങള്‍ അംഗീകരിക്കപ്പെട്ടതിന്റെയും അടയാളമാണ്' അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ലോകത്തെ അറിയിച്ച്  ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് പ്രതികരിച്ചതിങ്ങനെയാണ്. 

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ഇറാനിയന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രാംപ് ശനിയാഴ്ച തന്നെ ഖാംനഈയുടെ വസതിക്കെതിരായ സംയുക്ത അമേരിക്ക-ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് ഇറാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. 

'ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ അമേരിക്കയും സയോണിസ്റ്റ് ഭരണകൂടവും ചേര്‍ന്ന് നടത്തിയ സംയുക്ത ആക്രമണത്തില്‍ ഇസ്ലാമിക വിപ്ലവത്തിന്റെ നേതാവായ മഹാനായ ആയത്തുല്ല ഇമാം സയ്യിദ് അലി ഖാംനഈ ഷഹീദായി'  ഇറാനിലെ അര്‍ധസര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ തന്‍സിം ന്യൂസ് ഏജന്‍സി പിന്നീട് റിപ്പോര്‍ട്ട് ചെയ്തു.


മൂന്നര പതിറ്റാണ്ടിലേറെ ഇറാന്റെ അവസാന വാക്ക്

മൂന്നര പതിറ്റാണ്ടിലേറെയായി ഇറാന്റെ ആത്മീയ, രാഷ്ട്രീയ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയാണ് ആയത്തുല്ല അലി ഖാംനഈ. ആയത്തുല്ല റൂഹുല്ല ഖുമൈനിക്ക് ശേഷമാണ് അദ്ദേഹം പരമോന്നത പദവിയിലേക്കെത്തുന്നത്. 

KHAMNEI.jpg

പഹ്ലവി രാജവാഴ്ച അവസാനിപ്പിച്ച വിപ്ലവത്തിന് പിന്നിലെ പ്രത്യയശാസ്ത്ര ശക്തി  ഖുമൈനി ആയിരുന്നെങ്കിലും, ശത്രുക്കള്‍ക്കെതിരായ ഇറാന്റെ പ്രതിരോധത്തെ അതിര്‍ത്തികള്‍ക്കപ്പുറത്ത് വരെ സ്വാധീനിക്കുന്ന സൈനിക, അര്‍ദ്ധസൈനിക സംവിധാനമായി രൂപപ്പെടുത്തിയത് ഖാംനഈ ആയിരുന്നു. 

പരമോന്നത നേതാവാകുന്നതിന് മുമ്പ്, 1980-കളില്‍ ഇറാഖുമായുള്ള രക്തരൂക്ഷിതമായ യുദ്ധകാലത്ത് അദ്ദേഹം ഇറാനെ പ്രസിഡന്റായി നയിച്ചു. ഇറാഖിന് യു.എസ് നല്‍കിയ പിന്തുണ അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറിച്ചു. ഇറാന്‍ നിരന്തരമായ പ്രതിരോധത്തില്‍ തുടരണമെന്ന ആശയം അദ്ദേഹം ഉറപ്പിച്ചു. 

'ഇറാന്‍ ഒരു മതാധിപത്യ രാജ്യമാണെന്ന് ആളുകള്‍ കരുതുന്നു, കാരണം അദ്ദേഹം തലപ്പാവ് ധരിക്കുന്നു, രാജ്യത്തിന്റെ ഭാഷ മതത്തിന്റെ ഭാഷയാണ്, എന്നാല്‍ വാസ്തവത്തില്‍, ഇറാന്‍ ദുര്‍ബലമാണെന്നും സുരക്ഷ ആവശ്യമാണെന്നും അനുമാനിച്ചുകൊണ്ട് യുദ്ധകാലത്ത് യുദ്ധത്തില്‍ നിന്ന് പുറത്തുവന്ന ഒരു പ്രസിഡന്റായിരുന്നു അദ്ദേഹം,' ഇറാനിയന്‍ കാര്യ വിദഗ്ധനും ഇറാന്റെ ഗ്രാന്‍ഡ് സ്ട്രാറ്റജി: എ പൊളിറ്റിക്കല്‍ ഹിസ്റ്ററി എന്ന പുസ്തകത്തിന്റെ രചയിതാവുമായ വാലി നാസര്‍ചൂണ്ടിക്കാട്ടുന്നു. 'യു.എസ് ഇറാനോട് ശത്രുത പുലര്‍ത്തുന്നു; വിപ്ലവം, ഇസ്‌ലാമിക് റിപ്പബ്ലിക്, ദേശീയത എന്നിവ വേര്‍തിരിക്കപ്പെടുന്നില്ല', അതിനാല്‍ അവയെ സംരക്ഷിക്കേണ്ടതുണ്ട്- ഇറാന്റെ സ്ട്രാറ്റജിയായി അദ്ദേഹം തന്റെ പുസ്തകത്തില്‍ പറയുന്നു. 

ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) ഒരു അര്‍ദ്ധസൈനിക സേനയില്‍ നിന്ന് ശക്തമായ ഒരു സുരക്ഷാ, രാഷ്ട്രീയ, സാമ്പത്തിക സ്ഥാപനമായി പരിണമിക്കുന്നത്. അത് മേഖലയിലുടനീളം ഇറാന്റെ വിശാലമായ സ്വാധീനത്തിന്റെ കേന്ദ്രമായി മാറുന്നു. തുടര്‍ച്ചയായ പാശ്ചാത്യ ഉപരോധങ്ങള്‍ നേരിടാന്‍ സ്വാശ്രയത്വം വളര്‍ത്തുന്നതിനായി ഖാംനഈ ഒരു 'പ്രതിരോധ സമ്പദ്വ്യവസ്ഥ' പ്രോത്സാഹിപ്പിച്ചു. 'പ്രതിരോധം' എന്ന സിദ്ധാന്തം വഴി ഖാംനഈ ഇറാന്റെ സമ്പദ്വ്യവസ്ഥയെ പുനര്‍നിര്‍മ്മിച്ചു. പാശ്ചാത്യരുമായുള്ള ഇടപെടലില്‍ സംശയവാദം നിലനിര്‍ത്തി. എണ്ണയെ ആശ്രയിക്കുന്നത് കുറക്കുക, ചൈനയുമായും റഷ്യയുമായും വ്യാപാരം വികസിപ്പിക്കുക, സംസ്ഥാന സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വളരെ ആവശ്യമായ പരിഷ്‌കാരങ്ങളെ തടയുന്നുവെന്ന് വാദിച്ച വിമര്‍ശകര്‍ക്ക് അദ്ദേഹം ശക്തമായി മറുപടി നല്‍കി. 
 സബ്സിഡി വെട്ടിക്കുറക്കല്‍ പോലുള്ള നയങ്ങള്‍ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

ഖാംനഈ ആണവ ശാസ്ത്രത്തെ പുരോഗതിയുടെ അടയാളമായാണ് കാണ്ടത്. ഖാംനഈയെ സംബന്ധിച്ചിടത്തോളം യുറേനിയം സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ അവകാശം ഊര്‍ജ്ജത്തെക്കുറിച്ചു മാത്രമായിരുന്നില്ല, പരമാധികാരത്തെക്കുറിച്ചുള്ളത് കൂടിയായിരുന്നു. അതേസമയം, ഇറാന്‍ ആണവായുധങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പലപ്പോഴും അദ്ദേഹത്തിന്റെ ഭരണകാലം ഗുരുതരമായ പരീക്ഷണങ്ങള്‍ നേരിട്ടു. 2009ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി അവകാശപ്പെട്ടതിനെ തുടര്‍ന്ന് തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ ക്രൂരമായ അടിച്ചമര്‍ത്തി 2022-ല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമെതിരെ നിലപാടെടുത്തു തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍ അദ്ദേഹം നേരിട്ടു. സാമ്പത്തിക തകര്‍ച്ചയില്‍ ഇക്കഴിഞ്ഞ ജനുവരിയിലുണ്ടായ പ്രക്ഷോഭങ്ങള്‍ 1979ന് ശേഷം രാജ്യം കണ്ട ഏറ്റവും അക്രമാസക്തമായ ഏറ്റുമുട്ടലുകളിലേക്ക് വരെ നയിച്ചിരുന്നു. 

khamenei2.jpg

ശക്തമായ അമേരിക്കന്‍ വിരുദ്ധത
 അമേരിക്കക്കെതിരായ ശക്തമായ നിലപാടുകള്‍ക്ക് പേര് കേട്ടയാളാണ് ആയത്തുല്ല അലി ഖാംനഈ. അമേരിക്കയുടെ പശ്ചിമേഷ്യന്‍ മേഖലയിലെ ഇടപെടലുകള്‍, ഇറാനെതിരായ ഉപരോധങ്ങള്‍ എന്നിവയാണ് അമേരിക്ക-വിരുദ്ധതയുടെ പ്രധാന കാരണങ്ങളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്‌റാഈലിനെ അമേരിക്ക പിന്തുണക്കുന്നതും ഈ ശത്രുതയ്ക്ക് കാരണമാണ്. അമേരിക്കയെ വിശ്വസിക്കരുതെന്നും, അവരുമായി വിട്ടുവീഴ്ച ചെയ്യരുതെന്നും ഖാംനഈ ഉറച്ചു വിശ്വസിച്ചു. 
1979ലെ ഇസ്ലാമിക വിപ്ലവം മുതല്‍ക്കാണ് ഇപ്പോള്‍ കാണുന്ന അമേരിക്ക വിരുദ്ധ നിലപാട് ഇറാനില്‍ രൂപപ്പെട്ടു വന്നത്. 1953ല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുസദിഖിനെ അമേരിക്കയുടെ സി.ഐ.എയും ബ്രിട്ടന്റെ എം.ഐ6 ഉം ചേര്‍ന്ന് അട്ടിമറിച്ചതിന് ശേഷം മുഹമ്മദ് റെസ പഹ്ലവിയുടെ നേതൃത്തത്തില്‍ അമേരിക്കയുടെ പാവഭരണകൂടമാണ് ഇറാനിലുണ്ടായിരുന്നത്. 1979ല്‍ ഇറാന്‍ വിപ്ലവത്തോടെ ഇറാനില്‍ പുതിയ ഭരണകൂടം രൂപംകൊണ്ടു.


ആദ്യകാലം
1939ല്‍ വടക്കുകിഴക്കന്‍ ഇറാനിലെ പുണ്യ ഷിയാ നഗരമായ മഷ്ഹദില്‍ ജനിച്ച ഖമേനി, അയല്‍രാജ്യമായ ഇറാഖില്‍ നിന്നുള്ള ഒരു പ്രശസ്ത മുസ്‌ലിം നേതാവിന്റെ മകനായിരുന്നു. ആദ്യം വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രിസിലാണ് കുടുംബം താമസമാക്കിയിരുന്നു. പിന്നീട് മഷ്ഹദിലേക്ക് താമസം മാറി. അദ്ദേഹത്തിന്റെ പിതാവ് അവിടെ ഒരു അസര്‍ബൈജാനി പള്ളി നടത്തിയിരുന്നു.

ഇറാനിലെ മഷ്ഹദിലും ഇറാഖിലെ നജാഫിലും മത പരിശീലനം നേടി. ഇറാനിലേക്ക് മടങ്ങിയ അദ്ദേഹം ഒടുവില്‍ കോമില്‍ സ്ഥിരതാമസമാക്കി. അവിടെ ആയത്തുല്ല ഹൊസൈന്‍ ബോറുജെര്‍ഡി, പില്‍ക്കാലത്ത് പരമോന്നത നേതാവായി മാറിയ ആയത്തുള്ള റുഹുല്ല ഖുമൈനി തുടങ്ങിയ വ്യക്തികളുടെ കീഴില്‍ പഠനം തുടര്‍ന്നു. 1960 കളിലും 1970 കളിലും റെസ പഹ്‌ലവിക്കെതിരായ രഹസ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ സവക് രഹസ്യ പോലിസ് അദ്ദേഹത്തെ പലതവണ അറസ്റ്റ് ചെയ്യുകയും തടവറയില്‍ മര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്തു. 1979ല്‍ ഇറാന്‍ ഇസ്‌ലാമിക് വിപ്ലവത്തെ തുടര്‍ന്ന് റെസ പെഹ്‌ലവി സ്ഥാനഭ്രഷ്ടനായി.

വിപ്ലവാനന്തര ഇറാന്റെ ആദ്യ കാലങ്ങളില്‍ വളരെ വേഗത്തില്‍ ഉയര്‍ന്നുവന്നു ഖാംനഈ. ഇസ്‌ലാമിക് റെവല്യൂഷണറി കൗണ്‍സിലില്‍ പ്രധാന പങ്കുവഹിച്ചു. നിയമനിര്‍മ്മാതാവ്, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തെഹ്‌റാനില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. അദ്ദേഹത്തിനെതിരെ വധശ്രമവുമുണ്ടായി 1981ല്‍ പള്ളിയില്‍ പ്രസംഗിക്കുന്നതിനിടെ അടുത്തുള്ള ടേപ്പ് റെക്കോര്‍ഡറില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പുരോഹിത വിരുദ്ധ പ്രതിപക്ഷമായ ഫോര്‍ഖാന്‍ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപിക്കപ്പെടുന്നത്. സ്‌ഫോടനത്തില്‍ ഖാംനഈക്ക് അന്ന് ഗുരുതരമായി പരുക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ വലതുകൈ അന്നത്തെ ആക്രമണത്തില്‍ തളരുകയും ചെയ്തു. 

khamenei1.jpg


പ്രതിരോധത്തിന്റെ അച്ചുതണ്ട്

അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെയുള്ള എതിരാളികളുടെ ആക്രമണമോ അതിക്രമമോ തടയുന്ന ഒരു 'മുന്നോട്ടുള്ള പ്രതിരോധം' നിലനിര്‍ത്താന്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറം സ്വാതന്ത്ര്യവും അധികാരവും ആവശ്യമാണ് എന്നതായിരുന്നു ഖാംനഇയുടെ വീക്ഷണം. 

അത് നിഴല്‍ ബന്ധങ്ങളുടെ ഒരു വല നെയ്യുന്നതിലേക്ക് നയിച്ചു. ആയുധ പരിജ്ഞാനവും വിഭവങ്ങളും ഇറാന് പുറത്തുള്ള സഖ്യകക്ഷികളുടെ ഒരു കൂട്ടത്തിലേക്ക് കൈമാറുന്നതിലേക്ക് എത്തിച്ചു. ഖാംനഈയുടെ ഏറ്റവും സ്വാധീനമുള്ള തന്ത്രപരമായ പദ്ധതിയായ 'പ്രതിരോധത്തിന്റെ അച്ചുതണ്ട്' രൂപപ്പെടുന്നതില്‍ എത്തി ഈ നിലപാട്. 


ഖാംനഈയുടെ കടുത്ത പിന്തുണക്കാരനും ഇറാന്റെ ഖുദ്സ് സേനയുടെ കമാന്‍ഡറുമായ ഖാസിം സുലൈമാനി ആയിരുന്നു ഈ തന്ത്രത്തിന്റെ മുഖ്യ ശില്‍പി. പ്രധാനമായും വിദേശ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദിയായ ഐആര്‍ജിസിയുടെ എലൈറ്റ് വിഭാഗമായിരുന്നു അദ്ദേഹം. 2020 ല്‍ അമേരിക്ക സുലൈമാനിയെ വധിച്ചു.

ലെബനാനിലെ ഹിസ്ബുല്ല, സിറിയയിലെ മുന്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസദ്, ഫലസ്തീനിലെ ഹമാസ്, യെമനിലെ ഹൂത്തികള്‍, ഇറാഖിലെ സായുധ ഗ്രൂപ്പുകള്‍ എന്നിവയായിരുന്നു സഖ്യത്തില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ 2023 ഒക്ടോബറില്‍ ആരംഭിച്ച ഇസ്‌റാഈലിന്റെ വംശഹത്യാ യുദ്ധം പലവിധത്തില്‍ ഈ സഖ്യത്തെ ബാധിച്ചു. ഫലസ്തീനെ തകര്‍ത്തു. 
ലെബനനിലും ഇസ്‌റാഈല്‍ ഹിസ്ബുല്ലയെ ആക്രമിച്ചു, സെക്രട്ടറി ജനറല്‍ ഹസ്സന്‍ നസ്‌റുല്ല ഉള്‍പ്പെടെ അതിന്റെ മുതിര്‍ന്ന നേതൃത്വത്തിലെ നിരവധി വ്യക്തികളെ കൊന്നൊടുക്കി. തുടര്‍ന്ന് 2024 ഡിസംബറില്‍ വിമത സേന സിറിയയിലെ ബാഷര്‍ അല്‍-അസദ് ഭരണകൂടത്തെ അട്ടിമറിച്ചു. ഇതോടെ സിറിയയിലൂടെ ഹിസ്ബുല്ല വഴി ഇറാന്‍ ഉപയോഗിച്ചിരുന്ന ഇടനാഴി പ്രായോഗികമല്ലാതായി.

ഇറാന്റെ സഖ്യകക്ഷികള്‍ ദുര്‍ബലമായതോടെ, പതിറ്റാണ്ടുകളായി ഇറാന്റെ ആണവ പദ്ധതിക്കെതിരെ ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്ന ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ആ നിമിഷം ഉപയോഗിച്ചു. 2025 ജൂണ്‍ 13-ന്, അമേരിക്കയുടെ അറിവോടെ ഇസ്‌റാഈല്‍ സൈന്യം ഇറാനെ ആക്രമിക്കുകയും ഡസന്‍ കണക്കിന് മുതിര്‍ന്ന കമാന്‍ഡര്‍മാരെയും ഉന്നത ആണവ ശാസ്ത്രജ്ഞരെയും കൊല്ലുകയും ചെയ്തു. നിരവധി ആണവ കേന്ദ്രങ്ങളും സിവിലിയന്‍, സൈനിക അടിസ്ഥാന സൗകര്യങ്ങളും അക്രമിച്ചു. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് തടയുക എന്നതായിരുന്നു തങ്ങളുടെ ആക്രമണമെന്ന് ഇസ്‌റാഈല്‍ വാദിച്ചു.

khamenei.jpg

ഇറാന്‍ ടെല്‍ അവീവിലേക്ക് തിരിച്ചടിച്ചു. ഏകദേശം രണ്ടാഴ്ചയോളം നീണ്ടുനിന്ന ഒരു പൂര്‍ണ്ണമായ യുദ്ധം തുടര്‍ന്നു. എന്നാല്‍ ജൂണില്‍ നിന്ന് പാഠം പഠിച്ചിരിക്കുന്നു എന്നാണ് ഇറാന്‍ നേതാക്കള്‍ പറയുന്നത്. ഖാംനഈക്കെതിരായ ആക്രമണം ഉള്‍പെടെ എല്ലാം മുന്‍കൂട്ടി കണ്ടാണ് ഇത്തവണ അവര്‍ പോര്‍ക്കളത്തില്‍ ഇറങ്ങിയിരിക്കുന്നതെന്ന് നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. കാതങ്ങള്‍ക്കിപ്പുറെ നിന്ന് ഉന്നം തെറ്റാതെ ടെല്‍അവീവിന് നേരെയടക്കം ചീറിപ്പാഞ്ഞ മിസൈലുകള്‍ ഇതിന് തെളിവാണ്. 

ഇറാനിയന്‍ രാഷ്ട്രം ഇസ്‌ലാമിക പാഠങ്ങള്‍ നന്നായി പഠിച്ചവരാണ്. എന്തു ചെയ്യണമെന്ന് അവര്‍ക്കറിയാം. ഇമാം ഹുസൈന്‍ (സ) പ്രഖ്യാപിച്ചു: 'എന്നെപ്പോലെയുള്ള ഒരാള്‍ ഒരിക്കലും യാസിദിനെപ്പോലുള്ള ഒരാളോട് കൂറ് പുലര്‍ത്തുകയില്ല.'

ചുരുക്കി പറഞ്ഞാല്‍ ഇറാന്‍ ജനത പറയുന്നത് ഇതാണ്: ഈ സംസ്‌കാരവും, ഈ ചരിത്രവും, ഈ ഉന്നതമായ പാഠങ്ങളുമുള്ള നമ്മുടേതുപോലുള്ള ഒരു രാഷ്ട്രം, ഇന്ന് അമേരിക്കയില്‍ അധികാരത്തിലിരിക്കുന്ന അഴിമതിക്കാരായ നേതാക്കളെപ്പോലെയുള്ള നേതാക്കളോട് ഒരിക്കലും കൂറ് പുലര്‍ത്തുകയില്ല' അവരുടെ പരമോന്നത നേതാവ് അവസാനമായി ആ ജനതയോട് പറഞ്ഞതും ഈ പോരാട്ടത്തിന്റെ, അഭിമാനത്തിന്റെ പാഠമാണ്. 

khamenei is widely regarded as the chief architect of iran’s “resistance axis” policy — a regional strategy aimed at countering the influence of the united states and Israel in the middle east. under his leadership, iran strengthened ties with allied groups and governments across the region, expanding its geopolitical footprint.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനും ഇറാനും ഇടയിലെ ഇടുങ്ങിയ പാത -'ഹോര്‍മുസ്' അടയ്ക്കുമ്പോള്‍ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി; ഇന്ത്യയ്ക്കും കനത്ത തിരിച്ചടി 

International
  •  2 hours ago
No Image

ഇസ്‌റാഈൽ-ഇറാൻ സംഘർഷം; അർജന്റീന-സ്‌പെയ്ൻ ഫൈനലിസിമ പോരാട്ടം മാറ്റിവെക്കും?

Football
  •  2 hours ago
No Image

ഗൾഫിൽ സംഘർഷം പടരുന്നു; മനാമയിലും ദോഹയിലും വീണ്ടും സ്ഫോടന പരമ്പര

bahrain
  •  2 hours ago
No Image

ഇന്ത്യൻ ഏകദിന ടീമിൽ അവൻ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്: ഗാംഗുലി

Cricket
  •  2 hours ago
No Image

ഖാംനഈയുടെ രക്തസാക്ഷിത്വം; ആശങ്ക അറിയിച്ച് ചൈന, വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു

International
  •  3 hours ago
No Image

"ഇത് നിങ്ങളുടെ യുദ്ധമല്ല": അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഒമാൻ; ഗൾഫിലെ മധ്യസ്ഥനെ തൊടാതെ ഇറാൻ

oman
  •  3 hours ago
No Image

ടി20 ലോകകപ്പിൽ കരീബിയൻ കടമ്പ കടക്കാൻ ഇന്ത്യ; മഴ വില്ലനായാൽ ആര് സെമിയിലെത്തും?

Cricket
  •  3 hours ago
No Image

യുഎഇയിൽ കർശന നിയന്ത്രണം; ഒരാഴ്ചത്തേക്ക് ഡ്രോണുകളും വിനോദ വിമാനങ്ങളും പറത്തുന്നതിന് നിരോധനം

uae
  •  4 hours ago
No Image

'ഖാംനഈയുടെ രക്തസാക്ഷിത്വം പോരാട്ടത്തിന് പുതിയ ഊര്‍ജ്ജം പകരും; ഇസ്‌റാഈല്‍ നേരിടാന്‍ പോവുന്നത് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തിരിച്ചടി'  മുന്നറിപ്പുമായി ഇറാന്‍ 

International
  •  4 hours ago
No Image

പിഎസ്‌സി നിയമനം; മുസ്‌ലിംകളുടെ ഇരട്ടി ഈഴവര്‍

Kerala
  •  4 hours ago