HOME
DETAILS

ഒമാനും ഇറാനും ഇടയിലെ ഇടുങ്ങിയ പാത -'ഹോര്‍മുസ്' അടയ്ക്കുമ്പോള്‍ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി; ഇന്ത്യയ്ക്കും കനത്ത തിരിച്ചടി 

  
Web Desk
March 01, 2026 | 6:05 AM

strait-of-hormuz-closure-impact-india-global-oil-crisis

തെഹ്റാന്‍: ഇറാനില്‍ യു.എസും ഇസ്റാഈലും ആക്രമണം നടത്തിയതിന് പിന്നാലെ ഇറാനിലെ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഇത് വഴിയുള്ള ചരക്ക് നീക്കം പ്രതിസന്ധിയില്‍. ലോകത്തെ പ്രധാന കപ്പല്‍ഗതാഗത കമ്പനികളെല്ലാം ഹോര്‍മുസ് വഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു. കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഗതാഗതം നിര്‍ത്തിവയ്ക്കുന്നത്.

ഇറാന്റെ ഈ നടപടി ലോക വാണിജ്യ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ട മേഖലയാണ് ഹോര്‍മുസ്. മേഖലയുടെ നിയന്ത്രണം വടക്കുഭാഗത്തുള്ള ഇറാനാണ്. ഉപരോധങ്ങള്‍ക്കിടയിലും ഇറാന്റെ എണ്ണ കപ്പലുകള്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത് ഹോര്‍മുസ് വഴിയാണ്. ലോകത്തിന്റെ 20 ശതമാനം എണ്ണ കയറ്റുമതിയും നടക്കുന്ന പ്രധാന കൈവഴിയെന്ന നിലയില്‍ ഇറാന്റെ നടപടി വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. ഹോര്‍മൂസിന്റെ താല്‍ക്കാലികമായുള്ള തടസ്സങ്ങള്‍ പോലും രാജ്യാന്തര സാമ്പത്തിക മേഖലയെ സാരമായി തന്നെ ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇറാന്റെ ഈ നീക്കം ലോകത്തിലെ സാമ്പത്തിക മേഖലയെ എത്രത്തോളം ബാധിക്കുമെന്ന് പറയേണ്ടതില്ല.

ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍, വടക്കന്‍ അറേബ്യന്‍ കടല്‍, ഹോര്‍മുസ് കടലിടുക്ക് എന്നിവിടങ്ങളിലൂടെയുള്ള ഗതാഗതത്തിനെതിരേ യു.എസ്. സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നതായി ടാങ്കര്‍ അസോസിയേഷനായ ഇന്റര്‍ടാങ്കോ ഭാരവാഹികള്‍ പറഞ്ഞു.  പതിനൊന്ന് എല്‍.എന്‍.ജി ടാങ്കറുകള്‍ ഇതുവരെ കടലിടുക്കിലോ പരിസരത്തോ നിര്‍ത്തുകയോ തിരിഞ്ഞുപോകുകയോ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്.  അന്താരാഷ്ട്ര വിപണിയിലേക്കുള്ള ഖത്തറിന്റെ എല്‍.എന്‍.ജി വിതരണവും തടസപ്പെടും.

ഹോര്‍മുസ്

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് പേര്‍ഷ്യന്‍ കടലിടുക്കിലേക്കുള്ള കവാടമാണ് ഹോര്‍മുസ് എന്നറിയപ്പെടുന്നത്. വടക്ക ഇറാനും തെക്ക് യു.എ.ഇയുമാണ് അതിര്‍ത്തി പങ്കിടുന്നത്. 160 കിലോമീറ്റര്‍ നീളവും 33 കിലോമീറ്റര്‍ വീതിയുമുള്ള ഈ കടലിടുക്കിന് 3.2 കിലോമീറ്റര്‍ വീതിയുള്ള കപ്പല്‍ ചാലിലൂടെ മാത്രമേ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ കഴിയുകയുള്ളൂ. ഏഷ്യയിലേക്കുള്ള 83 ശതമാനം എല്‍.എന്‍.ജിയും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ആ കടലിടുക്ക് വഴിയുള്ള അസംസ്‌കൃത എണ്ണയുടെ 69 ശതമാനവും ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കാണ് എത്തിയത്.

ബദല്‍ മാര്‍ഗങ്ങള്‍

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എണ്ണ വ്യാപാരം നടത്താന്‍ മറ്റ് സമുദ്രവഴികള്‍ ഇല്ലെന്നതാണ് വലിയ വെല്ലുവിളി. സഊദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഇറാന്‍ എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഇതിലൂടെ ഏഷ്യയിലേക്ക് എണ്ണ കൊണ്ടുപോകുന്നത്. 

ഇന്ത്യയ്ക്ക് പ്രതിസന്ധി

ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ ഇന്ത്യയ്ക്ക് മറ്റ് വഴികള്‍ തേടേണ്ടിവരും. സഊദി അറേബ്യയുടെ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന്‍' (ചെങ്കടല്‍ വഴി), യു.എ.ഇയുടെ 'അബുദാബി ക്രൂഡ് ഓയില്‍ പൈപ്പ്‌ലൈന്‍' (ഫുജൈറ വഴി) എന്നിവയാണ് ഇന്ത്യയ്ക്ക് ആശ്രയിക്കാവുന്ന മറ്റ് വഴികള്‍. എന്നാല്‍ ഇത്തരം പൈപ്പ്‌ലൈനുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എണ്ണയുടെ അളവിന് പരിമിതികളുണ്ട്. മാത്രമല്ല, ഉദ്പാദകരുടെ തീരുമാനങ്ങള്‍ക്കും വാണിജ്യ കരാറുകള്‍ക്കും അനുസരിച്ച് മാത്രമാണ് ഇത് ഇന്ത്യയ്ക്ക് ലഭ്യമാകുകയുള്ളൂ. ഇനി ഹോര്‍മുസ് അടച്ചാല്‍ ചെങ്കടിലിലേക്കുള്ള പ്രവേശനവും മുടങ്ങും. ഇന്ത്യയില്‍ നിന്നുള്ള കണ്ടെയ്‌നര്‍ കപ്പലുകള്‍ ഏറെ ദൂരം താണ്ടി ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ് വഴി പോകേണ്ടി വരും. ഇങ്ങനെ വന്നാല്‍ കപ്പലുകള്‍ 15 മുതല്‍ 20 ദിവസം വരെ അധികം സഞ്ചരിക്കേണ്ടി വരും. ഇത് മൂലം 40 മുതല്‍ 50 ശതമാനത്തോളം വില ഉയരാനും കാരണമാകും. 

ഇന്ത്യയുടെ 4760 കോടി ഡോളര്‍ മൂല്യമുള്ള എണ്ണ ഇതര കയറ്റുമതിയും ഹോര്‍മുസ് വഴിയാണ് നടക്കുന്നത്. ഇന്ത്യയില്‍ നിന്നും പ്രധാനമായും സുഗന്ധവ്യജ്ഞനങ്ങള്‍, ബസുമതി അറി, ഏലം എന്നിവയുടെ കയറ്റുമതിയിലാണ് കൂടുതല്‍ പ്രതിസന്ധിയുണ്ടാകുക. കഴിഞ്ഞ വര്‍ഷത്തില്‍ ഏതാണ്ട് 47 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യ ഹോര്‍മൂസിലൂടെ നടത്തിയത്. ഇതില്‍ കൂടുതലും യു.എ.ഇയുമായിട്ടാണ്. 

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി അടയ്ക്കുതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. എണ്ണവില തീപിടിച്ചപോലെ കുതിക്കും. ആഗോള എണ്ണവില വര്‍ധിക്കുന്നത് ഇന്ത്യയിലെ പണപ്പെരുപ്പം കുതിക്കാന്‍ ഇടയാക്കും. വിപണികള്‍ അസ്ഥിരമായതുകൊണ്ട് തന്നെ സുരക്ഷിത നിക്ഷേപങ്ങളായ സ്വര്‍ണ്ണവും, വെള്ളിയും കുതിക്കും. പ്രാദേശിക ഇന്ധനവിലകളിലും (പെട്രോള്‍, ഡീസല്‍) വലിയ വര്‍ധനവുണ്ടാകും.

ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ഇസ്റാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. എല്ലാ രാജ്യങ്ങളുടേയും പരമാധികാരവും പ്രാദേശിക സമഗ്രതയും മാനിക്കപ്പെടണം. ഇറാനിലും ഗള്‍ഫ് മേഖലയിലുമുണ്ടായ സംഭവവികാസങ്ങളില്‍ ഇന്ത്യയ്ക്ക് വളരെയധികം ആശങ്കയുണ്ട്. എല്ലാ കക്ഷികളും സംയമനം പാലിക്കണം. സംഘര്‍ഷം ഒഴിവാക്കണം. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണം. സംഘര്‍ഷം കുറയ്ക്കുന്നതിനും അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സംഭാഷണവും നയതന്ത്രവും പിന്തുടരണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

 

he Strait of Hormuz, a narrow but strategically vital waterway between Iran and Oman, plays a crucial role in global energy supply, carrying nearly one-fifth of the world’s crude oil shipments. Any closure of the strait amid rising Middle East tensions could trigger a major global energy crisis.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്രാട്ട് ചൗധരി ബിഹാറിനെ നയിക്കും; മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

National
  •  2 days ago
No Image

പ്രധാനമന്ത്രിയെ ട്രംപ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നു; എപ്സ്റ്റീൻ ഫയലിൽ മോദി കുടുങ്ങുമെന്ന് രാഹുൽ ഗാന്ധി

National
  •  2 days ago
No Image

കണ്ണൂരിൽ വൻ കുഴൽപ്പണ വേട്ട; രേഖകളില്ലാത്ത 2.65 കോടി പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

അമിത ലഹരി ഉപയോഗം; മുംബൈയില്‍ സംഗീതപരിപാടിക്കിടെ രണ്ട് എം.ബി.എ വിദ്യാര്‍ഥികള്‍ മരിച്ചു

National
  •  2 days ago
No Image

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു

National
  •  2 days ago
No Image

സമൂഹമാധ്യമങ്ങള്‍ വഴി മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ചു; പരാതിയില്‍ കേസെടുത്ത് സൈബര്‍ പൊലിസ്

Kerala
  •  2 days ago
No Image

'അധ്യാപികയുടെ പേരിലല്ല നിതിന്‍ ലോണ്‍ എടുത്തത്, അതും പറഞ്ഞ് കേസ് ഒതുക്കാന്‍ അനുവദിക്കില്ല' സഹോദരി 

Kerala
  •  2 days ago
No Image

പാബ്ലോ എസ്കോബാറിന്റെ 80 ഹിപ്പോകളെ കൊല്ലാൻ കൊളംബിയൻ മന്ത്രാലയത്തിന്റെ അനുമതി; ലക്ഷ്യം പരിസ്ഥിതി സംരക്ഷണം

International
  •  2 days ago
No Image

ആകാശം കീഴടക്കാൻ എയർ ഇന്ത്യ: പരിഷ്കാരങ്ങൾ വരുത്തിയ ബോയിങ് 787-8 വിമാനം അമേരിക്കയിൽ നിന്നു ഡൽഹിയിലെത്തി

International
  •  2 days ago
No Image

Gau Rakshak Attack in Jammu and Kashmir: Driver Missing After Jumping into River to Escape

National
  •  2 days ago