കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കര്‍മനിരതരാവുക: ഉമ്മന്‍ ചാണ്ടി
ദോഹ: പ്രവാസികള്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അശരണരായ ജനവിഭാഗങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണെന്നും ഇത്തരം കൂട്ടായ്മകള്‍ക്ക് ശക്തിപകരാന്‍ എല്ലാവരും കര്‍മനിരതരായി രംഗത്തിറങ്ങണമെന്നും മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. തണല്‍ ഖത്തര്‍ പയ്യോളിയുടെ വടകര തണലിനു വേണ്ടിയുള്ള ഡയാലിസ് മെഷിന്‍ ഫണ്ട് കൈമാറ്റ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ പടര്‍ന്നുപിടിക്കുന്ന മാറാ വ്യാധികളില്‍പെട്ടുലയുന്നവര്‍ക്കുള്ള ഇത്തരം ജനോപകാര പ്രവര്‍ത്തനങ്ങള്‍ പൊതുപ്രവര്‍ത്തനരംഗത്ത് ഏറെ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗം റാഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗം യുസഫ് മുഹമ്മദ് കമാലി ഉദ്ഘാടനം ചെയ്തു.
ഡോക്ടര്‍ മുഹമ്മദ് മുല്ലക്കസ്സും, അഹമ്മദ് സഖാഫി പേരാമ്പ്രയും ഉദ്‌ബോധന പ്രസംഗം നടത്തി. എം.സി റഷീദ് ചടങ്ങിലെ വിശിഷ്ട അതിഥി ഉമ്മന്‍ ചാണ്ടിക്ക് മൊമെന്റോ സമര്‍പ്പിച്ചു. കെ.സി അബു, ജമാല്‍ ഗുരുക്കള്‍, ഫൈസല്‍ മൂസ, സി.പി സദക്കത്തുള്ള, ഹംസ കുന്നുമ്മല്‍, ഹാഷിക് വടകര, അഷ്‌റഫ് മടിയേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തണല്‍ ഖത്തര്‍ പയ്യോളി പ്രസിഡന്റ് കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സെക്രെട്ടറി പി.സി റഫീഖ് സ്വാഗതവും, ഡയാലിസിസ് കമ്മറ്റി കോ-ഓഡിനേറ്റര്‍ കന്നുമ്മല്‍ സിദ്ധീഖ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."