ഒഴുകൂരില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കരനെല്‍കൃഷി
ഒഴുകൂര്‍: ജി.എം.യു.പി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍ കരനെല്‍കൃഷി തുടങ്ങി. മൊറയൂര്‍ പഞ്ചായത്ത് രണ്ടാംവാര്‍ഡ് പുത്തന്‍ വീട് പറമ്പില്‍ ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിത്തിറക്കിയത്. മൊറയൂര്‍ കൃഷിഭവന്റെ സഹായത്തോടെ വൈശാഖ് നെല്‍വിത്താണ് വിതച്ചത്.
കൃഷിക്ക് നിലമൊരുക്കിയതും വിത്തുവിതച്ചതും കുട്ടികള്‍ തന്നെ. ന്യൂബസാര്‍ അതുല്യ ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്,പള്ളിമുക്ക് ബൂമാക്‌സ് ക്ലബ്, പുത്തൂപ്പാറ പൗരസമിതി എന്നിവരുടെ സഹകരണത്തോടെ നടന്ന പരിപാടി മുതിര്‍ന്ന കര്‍ഷകത്തൊഴിലാളി ആറങ്ങാട്ട് അലവി വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.ജാബിര്‍,സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അബ്ദുവില്ലങ്ങപ്പുറം, ആര്‍.കെ ദാസ്, കൃഷി ഓഫീസര്‍ ജൈസല്‍ ബാബു, ഗൈഡ്‌സ് ക്യാപ്റ്റന്‍ പി.ബിജി, കെ.വി ബാപ്പു, ബാവ പള്ളിമുക്ക്, വി.സുമേഷ്, കെ.സി നാസര്‍, എ.ഉവൈസ്, എ.ജംഷീര്‍, കെ.കൃഷ്ണന്‍, എം.ബഷീര്‍, ഒ.കെ റിയാസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."