ആയിരം വനിതാ സഖാക്കന്‍മാര്‍ പീഡിപ്പിക്കപ്പെട്ടാലും ഒരു ശശി പോലും ശിക്ഷിക്കപ്പെടരുത്: എം.എം ഹസന്‍
കൊല്ലം: ആയിരം വനിതാ സഖാക്കന്‍മാര്‍ സി.പി.എം നേതാക്കളാല്‍ പീഡിപ്പിക്കപ്പെട്ടാലും പാര്‍ട്ടി നേതാക്കന്‍മാരായ ഒരു ശശി പോലും ശിക്ഷിക്കപ്പെടരുതെന്നുള്ളതാണ് സി.പി.എമ്മിന്റെ നയമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസ്സന്‍.
കെ.പി.സി.സി നിര്‍ദ്ദേശ പ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രളയ ദുരിത ബാധിതര്‍ക്ക് നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ പദ്ധതിയിലേക്കുള്ള ചെക്ക് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്യാസ്ത്രീകളുടെ പീഡന വിഷയത്തിലും ഷൊര്‍ണൂര്‍ പീഡന വിഷയത്തിലും ഇരയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കോടിയേരിയും, സി.പി.എമ്മും വേട്ടക്കാര്‍ക്കൊപ്പമാണെന്ന് അദ്ദേഹം ആരോപിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ശമ്പളം പിടിച്ചുപറിക്കുന്ന ധനകാര്യമന്ത്രി തോമസ് ഐസക്ക് മന്ത്രി സഭയ്ക്ക് തന്നെ അപമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരവിറക്കിയ ഇടതുപക്ഷക്കാരനായ ഉദ്യോഗസ്ഥന്‍ പോലും ഒരു മാസത്തെ ശമ്പളം നല്‍കാനാവില്ലായെന്ന് എഴുതി കൊടുത്തതുതന്നെ സര്‍ക്കാരിന്റെ ജീവനക്കാരോടുള്ള അവഹേളനത്തിന് മറുപടിയാണെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി.
ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെ.പി.സി.സി ജന. സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍, സെക്രട്ടറി എ ഷാനവാസ്ഖാന്‍ അഞ്ച് ലക്ഷം രൂപ വീതമുള്ള തുകയുടെ ചെക്ക് കെ.പി.സി.സി പ്രസിഡന്റിന് കൈമാറി. ഇതോടനുബന്ധിച്ച് ചേര്‍ന്ന നേതൃത്വയോഗം മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ജി. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."