ഉത്തര്‍പ്രദേശില്‍ വീണ്ടും ക്രൂരത: പീഡനശ്രമം എതിര്‍ത്ത വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ക്രൂരത. പീഡനം ചെറുത്ത വിദ്യാര്‍ഥിനിയെ വെടിവച്ചു കൊന്നു. ഫിറോസാബാദില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ പെണ്‍കുട്ടിയെ വെടിവച്ച് കൊല്ലുകയായിരുന്നു.
റാസുല്‍പുര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. സ്‌കൂളില്‍ പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ മൂന്നംഗ സംഘം തടയുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അതിക്രമത്തെ ചെറുത്ത പെണ്‍കുട്ടി രക്ഷപ്പെട്ട് വീട്ടിലെത്തി. വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്തുകയായിരുന്നു.അക്രമി സംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലിസിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."