യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ ഡി.ടി.ഒയെ ഉപരോധിച്ചു
കൊല്ലം: കെ.എസ്.ആര്‍.ടി.സിയില്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം ഏര്‍പ്പെടുത്തിയത് മൂലം ജനങ്ങള്‍ക്കുണ്ടായ യാത്രാക്ലേശം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കൊല്ലം ഡി.ടി.ഒയെ ഉപരോധിച്ചു.
രാവിലെ 11ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഡി.ഡി.ഒയെ ചേമ്പറില്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഡ്യൂട്ടി പരിഷ്‌ക്കരണം മൂലം കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിക്കുന്ന ദേശസാല്‍കൃത റൂട്ടുകളിലെ ജനങ്ങള്‍ വലയുകയാണ്.
ഇത് സമാന്തര സര്‍വിസുകാരെ സഹായിക്കാനാണെന്ന്് ഉപരോധം ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അനീഷ് പടപ്പക്കര ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് കുണ്ടറ അസംബ്‌ളി കമ്മിറ്റി പ്രസിഡന്റ് വൈ. ഷാജഹാന്‍ അധ്യക്ഷനായി.
ശരത് മോഹന്‍, കേരളപുരം ഷെഹീര്‍ സലീം, അനൂപ് ആന്റണി, ജമുന്‍ ജഹാംഗീര്‍, ലിബിന്‍ ഓസ്ട്രിന്‍, കെവിന്‍ ജൂഡ് ക്ലമന്റ്, ഷിന്റോ വില്‍സണ്‍, അമല്‍ ജോസ്, ബിജിന്‍ ബെന്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് പൊലിസ് സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ യാത്രാക്ലേശം ഉണ്ടായിട്ടുള്ള പ്രദേശത്തെ ജനങ്ങളുടെ യാത്രാ സൗകാര്യാര്‍ഥം സമയക്രമം പുനക്രമീകരണം നടത്താമെന്നും സമയക്രമം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാമെന്നുമുള്ള ഉറപ്പില്‍ സമരം അവസാനിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."