HOME
DETAILS
MAL
പാതയോരത്തെ ചാഞ്ഞമരം അപകട ഭീഷണിയാകുന്നു
backup
May 14 2017 | 19:05 PM
അഞ്ചല്‍: പാതയോരത്ത് റോഡിലേക്ക് ചാഞ്ഞുനില്ക്കുന്ന മരം അപകടഭീഷണിയാകുന്നു. അഞ്ചല്ആയൂര് റോഡില്‍ കാട്ടുവാമുക്ക് മസ്ജിദിന് എതിര്‍വശത്തായി നില്ക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള തണല്‍മരമാണ് റോഡിലേക്ക് ചാഞ്ഞ് അപകട ഭീഷണിയുള്ളത്. പകുതിയോളം റോഡിലേക്ക് ചാഞ്ഞുനില്ക്കുന്ന മരം ഏതുസമയവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.
സെക്കന്റുകളുടെ വ്യത്യാസത്തില്‍ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന റോഡാണിത്. ആരാധനയ്ക്കായി എതിര്‍വശത്തെ പള്ളിയിലെത്തുന്നവരില് ഭൂരിഭാഗവും ഈ മരത്തിനു സമീപമാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. അപകടാവസ്ഥയിലായ മരത്തിനു കീഴിലൂടെ വാഹനയാത്രികരും ഏറെ ഭീതിയടെയാണ് സഞ്ചരിക്കുന്നത്.
റോഡിലേക്ക് ചാഞ്ഞുനില്ക്കുന്ന മരം അടിയന്തിരമായി മുറിച്ചുമാറ്റുന്നതിന് അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."