HOME
DETAILS
MAL
റിയാദ് തരൂർ മണ്ഡലം കെഎംസിസി - സാമൂഹിക സുരക്ഷ പദ്ധതി കാംപയിന് തുടക്കമായി
backup
October 24 2020 | 12:10 PM
റിയാദ് : സഊദി കെഎംസിസി സാമൂഹിക സുരക്ഷ പദ്ധതി 2021 പ്രചരണ, മെമ്പർഷിപ് കാംപയിനുകളുടെ ഭാഗമായി റിയാദ്, തരൂർ മണ്ഡലം കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. ബത്ത അപ്പൊളോ ഡിമോറ ഹോട്ടലിൽ വെച്ച് നടന്ന കൺവെൻഷനിൽ കാംപയിൻ ഉദ്ഘടനം പാലക്കാട് ജില്ലാ കെഎംസിസി വൈ: പ്രസിഡന്റ് മുത്തുകുട്ടി തരൂർ, മണ്ഡലം വൈ:പ്രസിഡന്റ് ഷാജഹാനെ പദ്ധതിയിൽ അംഗത്വം ചേർത്ത് നിർവഹിച്ചു. തരൂർ മണ്ഡലം കെഎംസിസി പ്രസിഡന്റ് ഉവൈസ് അധ്യക്ഷത വഹിച്ചു.
ഖസിം സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ, ഫൈസൽ ആലത്തൂരിനെ കൺവെൻഷനിൽ ആദരിച്ചു. ഉസ്മാനലി പലത്തിങ്ങൽ, റഫീഖ്, ഹനീഫ പട്ടാമ്പി, മുനീർ ഷൊർണുർ, ബാദുഷ, മുഹമ്മദ് കുട്ടി തൃത്താല എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി അബ്ദുൽറഹ്മാൻ സ്വാഗതവും, ട്രഷറർ സമീർ നന്ദിയും പറഞ്ഞു. പ്രവാസിയുടെ സുരക്ഷ മാത്രം മുന്നിൽ നിർത്തി തുടങ്ങിയ ഈ പദ്ധതിയിൽ തരൂർ മണ്ഡലത്തിൽ നിന്നും ചേരുവാൻ ഉദ്ദേശിക്കുന്നവർ മണ്ഡലം നേതാക്കളുമായി ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."