ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആന ഇടഞ്ഞു
വൈക്കം: കൂട്ടുമ്മേല്‍ ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ ആന ഇടഞ്ഞു. ആനപ്പുറത്ത് ഇരുന്ന പാപ്പാനെ മൂന്നരമണിക്കൂറിന് ശേഷമാണ് താഴെഇറക്കിയത്. ഇത്തിപ്പുഴ സാബുവിന്റെ ഉടമസ്ഥതിയിലുള്ള അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പാലക്കാട് വച്ച് ഒന്നാം പാപ്പാന്‍ കുട്ടനെ കൊന്ന ആനയാണ് അയ്യപ്പന്‍. ഞായറാഴ്ച രാവിലെ പുതിയ പാപ്പാന് ചട്ടം കൈമാറുകയായിരുന്നു. അതിനു മുന്‍പ് ക്ഷേത്ര ദര്‍ശനത്തിനായി കൂട്ടുമ്മേല്‍ ക്ഷേത്രത്തിലേ്ക്ക് കൊണ്ടു പോകുമ്പോഴാണ് ഇടഞ്ഞത്. ഒന്നാം പാപ്പാന്‍ ബിനുവിനെ തട്ടി വീഴ്ത്തി കുത്തിയെങ്കിലും ഉരുണ്ടു മാറിയ ബിനു തലനാരിഴയ്ക്ക് രക്ഷപെട്ടു. തുടര്‍ന്ന് ആനയുടെ മുകളില്‍ ഇരുന്ന രണ്ടാം പാപ്പാന്‍ ഉത്തമന്‍ ആനയെ നിയന്ത്രിച്ചു.
ആന വൈക്കം എറണാകുളം റോഡിലൂടെ നടന്ന് ഉടമസ്ഥന്റെ വീട്ടിലെത്തി. റോഡിലൂടെയുള്ള യാത്രയില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുംആനയുണ്ടാക്കിയില്ല. ആന ഇടഞ്ഞതോടെ റോഡില്‍ ഗതാഗതകുരുക്കും ഉണ്ടായി. സ്ഥിരം തളയ്ക്കുന്ന സ്ഥലത്ത് എത്തിയ ആന ആരെയും അടുത്തേക്ക് അടുപ്പിച്ചില്ല. മുകളില്‍ ഇരുന്ന പാപ്പാനെ ഇറക്കുവാനും സമ്മതിച്ചില്ല. ഉടമസ്ഥനും വീട്ടുകാരും പഴവും മറ്റും നല്‍കി ആനെയെ ശാന്തനാക്കി. ഇതിനിടയില്‍ പുറകിലത്തെ കാലിലെ ചങ്ങലയില്‍ വടം കെട്ടി. ആന പ്രധാന റോഡിലേക്ക് വരുന്നത് തടയാന്‍ വഴിയില്‍ പോത്തിനെ കൊണ്ട് കെട്ടുകയും, ലോറി ഇട്ട് തടസം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് വടം കുരുക്കി മുന്‍കലിലും കെട്ടി. തുടര്‍ന്ന് വടം ലോറിയില്‍ കെട്ടി വലിച്ച് മുറുക്കി ആനയെ ബന്ധിച്ചു. ഇതിനിടയില്‍ മുകളില്‍ ഇരുന്ന പാപ്പാനെ മരച്ചില്ലയില്‍ ഞെരുക്കാനും ആന ശ്രമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."