പാലരുവി എക്സ്പ്രസിന് 14 കോച്ചുകളുമായി സര്‍വിസിന് അനുമതി
കൊല്ലം: തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിനില്‍ (16791, 16792) ഒന്‍പത് ജനറല്‍ കംപാര്‍ട്ട്മെന്റുകളും രണ്ട് സ്ലീപ്പര്‍ കംപാര്‍ട്ട്മെന്റുകളും ഉള്‍പ്പെടുത്തി 14 കോച്ചുകളോടു കൂടി സര്‍വിസ് നടത്താന്‍ അനുമതി ലഭിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
എണ്ണം വെട്ടിക്കുറച്ച് അഞ്ച് കോച്ചുകള്‍ മാത്രമായി ട്രെയിന്‍ സര്‍വിസ് നടത്തുമെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍, ചീഫ് ഓപ്പറേറ്റിങ് മാനേജര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും കൊടിക്കുന്നില്‍ പറഞ്ഞു.പുനലൂര്‍-പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിന്‍ തിരുനെല്‍വേലി വരെ നീട്ടിയതിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്.
കോച്ചുകളുടെ എണ്ണം കുറഞ്ഞതു കാരണം സ്റ്റേഷന്റെ മധ്യഭാഗത്ത് ട്രെയിന്‍ നിര്‍ത്തുന്നതിനാല്‍ കയറുന്നതിനും ഇറങ്ങുന്നതിനും യാത്രക്കാര്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നതായും റെയില്‍വേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇനി മുതല്‍ പാലരുവി എക്സ്പ്രസ് 14 കോച്ചുകളോടു കൂടിയ ട്രെയിനായി ഓടണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതായും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."