പെട്രോള്‍ പമ്പുടമകളുടെ സമരം; ജനം വലഞ്ഞു
കോട്ടയം: പെട്രോള്‍ പമ്പുടമകള്‍ ഇന്നലെ നടത്തിയ സമരത്തില്‍ ജനം വലഞ്ഞു. സമരത്തില്‍ പങ്കെടുക്കാത്ത നാമമാത്ര പമ്പുകളില്‍ ഇന്നലെ രാവിലെ മുതല്‍ വന്‍ തിരക്കായിരുന്നു. മണിക്കൂറുകള്‍ കാത്തിരുന്നാണ് പലരും ഇന്ധനം നിറച്ചത്. മണിപ്പുഴയില്‍ സപ്ലൈകോയുടെ തുറന്ന പമ്പിലെ തിരക്ക് മൂലം എം.സി.റോഡിലെ ഗതാഗതവും താറുമാറായി. കോട്ടയത്തിനും ചങ്ങനാശേരിക്കും സമീപത്ത് രണ്ട് പമ്പുകള്‍ മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്.
ഓള്‍ കേരള സപ്ലൈകോയുടെ പമ്പും വാഴൂര്‍ റോഡിലെ റിലയന്‍സിന്റെ പമ്പും. രണ്ട് പമ്പുകളിലും തിരക്കായിരുന്നു. മണിപ്പുഴയിലെ പമ്പില്‍ രാവിലെ ഏഴോടെ തുടങ്ങിയ തിരക്ക് വൈകിട്ടോടെയാണ് അവള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ കീഴിലുള്ള പമ്പുകളാണ് സമരം നടത്തിയത്. ആകെയുള്ള ജില്ലയിലെ നൂറോളം പമ്പുകളില്‍ 90 ശതമാനം പമ്പുകളും പണിമുടക്കില്‍ പങ്കെടുത്തതോടെ ജനങ്ങള്‍ ബുദ്ധിമുട്ടി. സമരത്തലേന്ന് ഇന്ധനം നിറക്കാന്‍ കഴിയാത്തവരൊക്കെ നെട്ടോട്ടമായി. ഞായറാഴ്ച്ചത്തെ അവധി ആഘോഷിക്കാന്‍ കാത്തിരുന്നവരും പമ്പുകളുടെ സമരത്തില്‍ വലഞ്ഞു. ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്ന് കേട്ടറിഞ്ഞെത്തിവരും കൂടിയായപ്പോള്‍ കോടിമതയും പരിസരവും നിന്ന് തിരിയാന്‍ കഴിയാത്തപോലെയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."