HOME
DETAILS
MAL
പുത്തന്‍ കായല്‍ ജെട്ടി തുറന്നു
backup
May 14 2017 | 20:05 PM
കുട്ടനാട് : കൈനകരി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ മന്ത്രി തോമസ് ചാണ്ടി അനുവദിച്ച ഫണ്ട് ഉയോഗിച്ച് നിര്‍മിച്ച പുത്തന്‍ കായല്‍ ബോട്ട് ജെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സജീവ് ഉല്‍ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം കമലമ്മ ഉദയാനന്ദന്‍ അധ്യക്ഷത വഹിച്ചു. നോര്‍ത്ത് എല്‍.സി സെക്രട്ടറി എ.എസ് അനില്‍കുമാര്‍, കെ.എ.പ്രമോദ് ''ഗ്രാമ പഞ്ചായത്തംഗം സുശീലാ ബാബു, എ.ആര് മണിക്കുട്ടന്, ബേബിച്ചന് കവലയ്ക്കല്‍,ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പമ്പയാറിന്റെ വടക്കേ അറ്റത്ത് വേമ്പനാട്ട് കായലിനോട് ചേര്‍ന്ന് കിടക്കുന്ന പുത്തന്‍ കായല്‍ നിവാസികളുടെ നിരന്തരമായ അവശ്യം ശ്രദ്ധയില്‍ പെട്ട മന്ത്രി തോമസ് ചാണ്ടി തന്റെ പ്രത്യേക ഫണ്ടില്‍ നിന്നും അനവദിച്ച തുക ഉപയോഗിച്ചാണ് ബോട്ട് ജെട്ടി നിര്‍മാണം പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."