HOME
DETAILS

മുളിയാര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; തര്‍ക്കം തീര്‍ക്കാന്‍ സംസ്ഥാന നേതാക്കള്‍ ഇടപെടുന്നു

  
backup
September 14 2018 | 06:09 AM

%e0%b4%ae%e0%b5%81%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3

ബോവിക്കാനം: മുളിയാര്‍ സര്‍വിസ് സഹകരണ ബാങ്കിലെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ സീറ്റ് നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത ഗ്രൂപ്പ് തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന നേതാക്കള്‍ ഇടപെടുന്നു. കഴിഞ്ഞ ദിവസം ഡി.സി.സി നേതൃത്വം ഇടപ്പെട്ട് സമവായത്തിലെത്തിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെടുകയും പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള മത്സരം ഉറപ്പായിരിക്കുകയാണ്.
ഇന്നലെ ജില്ലാ നേതൃത്വം വീണ്ടും മുളിയാറിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതേ തുടര്‍ന്നാണ് നേതാക്കള്‍ക്കിടയിലുള്ള തര്‍ക്കം ഒഴിവാക്കാന്‍ വേണ്ടി സംസ്ഥാന നേതാക്കള്‍ ഇടപ്പെടുന്നത്.
കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ജില്ലാ നേതൃത്വവുമായി ഫോണില്‍ ബന്ധപ്പെടുകയും പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം അവസാനിപ്പിക്കാന്‍ ആവശ്യമായ നിര്‍ദേശം നല്‍കുകയും ചെയ്യ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് കെ. സുധാകരന്റെ നേതൃത്വത്തില്‍ ഡി.സി.സി ഭാരവാഹികളുമായും മുളിയാര്‍ മണ്ഡലം കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച നടത്തുമെന്നാണ് സൂചന. ഔദ്യോഗിക വിഭാഗത്തില്‍ നിന്നും ഒന്നോ രണ്ടോ പേരെ മാറ്റി നിര്‍ത്തി വിമത വിഭാഗത്തില്‍നിന്നു മത്സരിക്കുന്ന ഒന്‍പത് അംഗങ്ങളില്‍ രണ്ട് അംഗങ്ങളെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി അംഗീകരിച്ച് ബാക്കിയുള്ള സ്ഥാനാര്‍ഥികളെ മരവിപ്പിച്ചുകൊണ്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ഒരു സമവായത്തിനോ നേതാക്കള്‍ ശ്രമം നടത്തുമെന്നാണ് സൂചന. എന്നാല്‍ ഈ തീരുമാനങ്ങള്‍ ഇരുപക്ഷവും അംഗീകരിക്കുമൊയെന്ന കാര്യം വ്യക്തമല്ല.
ഈ മാസം 23നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പതിനൊന്ന് സീറ്റിലേക്കാണ് മത്സരം. ഇതില്‍ ഒരംഗം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിക്ഷേപക വിഭാഗത്തിലേക്ക് ഔദ്യോഗിക പാനലില്‍ മത്സരിച്ച കെ. രാമചന്ദ്രന്‍ നായരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു സീറ്റ് മുസ്‌ലിം ലീഗിന് വിട്ടു നല്‍കിയിരിക്കുകയാണ്. ബാക്കി കോണ്‍ഗ്രസിനുള്ള എട്ട് സീറ്റിലേക്ക് 17 പേരാണ് മത്സര രംഗത്തുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  11 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  19 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  25 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  34 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago